കുന്ദമംഗലം :മണ്ഡലത്തിലെ സ്കൂളുകള്‍ ഹൈടെക്കാവുന്നു
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി നടപ്പില്‍ വരുത്തുന്ന ഹൈടെക്ക് സ്കൂള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ട് മുതല്‍ പന്ത്രണ്ട് വരെ ക്ലാസ് മുറികളും ഹൈടെക്ക് ലാബ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളും ഹൈടെക്ക് ആക്കുന്നതിന് നടപടി സ്വീകരിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലായി ലാപ് ടോപ്പ് -373, പ്രൊജക്ടര്‍ -294, മൗണ്ടിംഗ് ഉപകരണങ്ങള്‍ -284, 43 ഇഞ്ച് ടി.വി – 21. മള്‍ട്ടി ഫംഗ്ഷന്‍ പ്രിന്‍റര്‍ -23, ഡി.എസ്.എല്‍.ആര്‍ ക്യാമറ -23, എച്ച്.ഡി ക്യാമറ-23, എച്ച്.ഡി വെബ് ക്യാം-22, യു.എസ്.ബി സ്പീക്കര്‍-276 എന്നിവയാണ് അനുവദിച്ചിട്ടുള്ളത്.
ഒന്ന് മുതല്‍ ഏഴു വരെ ക്ലാസുകളിലേക്കായി ലാപ്ടോപ്പ് -437, പ്രൊജക്ടര്‍-179, സ്പീക്കര്‍-441 എന്നിവ ഹൈടെക്ക് ലാബ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചതായും എം.എല്‍.എ പറഞ്ഞു.