കുന്ദമംഗലം: പടനിലത്തെ മഹല്ല് കാരണവരും പൗരപ്രമുഖനും മുസ്ലീം ലീഗ് നേതാവുമായ ഉപ്പഞ്ചേരി എ.എം അബ്ദുൽ ഖാദർ സാഹിബിന്‍റെ വിയോഗം മൂലം നാടിന് നഷ്ടമായത് നിഷ്കളങ്ക മനസ്സിന്‍റെ ഉടമയെയും സംഘാടകനെയും ഇന്നലെ രാവിലെ പ്രഭാത നടത്തത്തിന് ശേഷം തന്‍റെ വീടിനടുത്തെ പറമ്പിൽ നിന്നും കൈക്ക് തറച്ചമുള്ള് നീക്കം ചെയ്യുന്നതിനായി പ്രദേശത്തെ സ്ഥിരമായി വിളിക്കുന്ന ചന്ദ്രന്‍റെ ഓട്ടോയിൽ പന്തീർ പാടത്തേക്ലിനിക്കിലേക്ക് ഓട്ടോയിൽ പുറപ്പെടുമ്പോൾ മകൾ ശബ്നയും ഒപ്പം പോകുകയായിരുന്നു തിരിച്ച് മടങ്ങവേ വയനാട് ഭാഗത്ത് നിന്നും അമിതവേഗതയിൽവന്ന ഹുണ്ടായി ഐ ടൺ കാർ ഓട്ടോറിക്ഷക്ക് ഇടിക്കുകയും ഇടിയുടെ അഗാധത്തിൽ ഓട്ടോ മറിയുകയുംഇവര്‍ തെറിച്ച് വീഴുകയും ആയിരുന്നു മൂവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഖാദർ സാഹിബ് വിട പറഞ്ഞിരുന്നു പടനിലം പ്രദേശത്തെ യു.ഡി.എഫിന്‍റെ പഴയ കാല നേതാവായ ഖാദർ സാഹിബിന്‍റെ വീട്ടിൽ ആയിരുന്നു യോഗങ്ങൾ ചേർന്നിരുന്നത് ഇതിൽ തീരുമാനകാത്ത വിഷയത്തിൽ ഖാദർ സാഹിബിന്‍റെ നിർദേശം എല്ലാവരും അംഗീകരിച്ച് പിരിയുകയായിരുന്നു പതിവ് യു.ഡി.എഫ് കാരനാണങ്കിലും ജാതി മത രാഷ്ട്രീയത്തിന് അധിനമായി എല്ലാവരെയും സഹായിക്കുന്ന പ്രകൃതമായിരുന്നു ഖാദർ സാഹിബിന്‍റെത് പൊതുപ്രവർത്തനത്തിനിടെ ഹിദായത്തുൽസുബിയാൻ മദ്രസയുടെയും മഹല്ല് പള്ളിയുടെയും പ്രവർത്തനത്തിൽ സജീവത നിലനിർത്തിയിരുന്നു ഉപ്പഞ്ചേരി വളവിൽ വെയിറ്റിംഗ് ഷെഡ്ഡിനായി പരിസരവാസികളുടെ നിരന്തരമായ ആ വശ്യത്തിന് എം.എൽ എ യെ സമീപിച്ചപ്പോൾ സ്ഥലം തന്നാൽ ഫണ്ട് അനുവദിക്കാമെന്ന് അറിയിച്ചപ്പോൾ വിലമതിക്കാനാകാത്ത സ്ഥലം സൗജന്യമായി നൽകി വെയിറ്റിംഗ് ഷെഡ്ഡ് യാഥാർത്ഥ്യമാക്കിയതും താന്‍വിശ്വസിക്കുന്ന ആശയത്തോട് വിയോജിപ്പ് ഉള്ളവരായആളുകള്‍ വീടിനടുത്ത് മുജാഹിദ് പള്ളി നിർമാണത്തിന് സ്ഥലം ആവശ്യപ്പെട്ടുസമീപിച്ചപ്പോള്‍ സൗജന്യമായി നൽകിയതും നാട്ടുകാർക്ക് മറക്കാനാകില്ല എം.എസ്.എഫ് സംസ്ഥാന കമ്മറ്റി അംഗം കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് സിക്രട്ടറി, പടനിലം ജുമാമസ്ജിദിന്‍റെയും മദ്രസ കമ്മറ്റിയുടെയും നേതൃസ്ഥാനത്തും തുടര്‍ന്ന അദേദഹത്തിന്‍റെ മനസ്സും പ്രവൃത്തിയും പോലെ തന്നെ അദേദഹത്തെ അവസാനമായി കാണാൻ ആയിരങ്ങളാണ് എത്തിയത് പടനിലം വെളുത്തപറമ്പ് ജുമാ മസ്ജിദിൽ ആളുകളുടെ ബാഹുല്യം കാരണം മൂന്ന് പ്രാവശ്യമായാണ് നമസ്കാരം നടത്തിയത് പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ, മുനവ്വറലി തങ്ങൾ, പി.കെ.ഫിറോസ്, ഉമ്മർ പാണ്ടികശാല,എം.എ.റസാഖ് മാസ്റ്റർ, വി.എം ഉമ്മർ മാസ്റ്റർ, എം.എൽ എ മാരായ പി.ടി.എ റഹീം, കാരാട്ട് റസാഖ്, യു.സി.രാമൻ എക്സ് എം.എൽ എ, ഹുസ്സയിൻ മടവൂർ, നജീബ് കാന്തപുരം, കെ.സി.അബു, തുടങ്ങിയവർ വീട് സന്ദർശിച്ചു