ചാത്തമംഗലം: ഹജ്ജ് കര്‍മ്മത്തിനിടെ അരയങ്കോട് കളത്തില്‍ അഹമ്മദ് കുട്ടിമാസ്റ്റര്‍ (65) മക്കയില്‍ അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് മക്കയില്‍ നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: നഫീസ (ഫറോക്ക് ). മക്കള്‍: ഷംല, ആത്തിഷ്, ഫഹ്മി. മരുമക്കള്‍: സുനീര്‍ ചാലിയം, ബൈജു മുക്കം, തസ്നി. സഹോദരങ്ങള്‍: ഇ. കെ. മൊയ്തീന് ഹാജി, ഇ. കെ. ആലി ഹാജി, കളത്തില്‍ ഇസ്മായില്‍, കരീം കളത്തില്‍, പരേതനായ ഇ. കെ. മുഹമ്മദ് ഹാജി. ഖബറടക്കം മക്കയില്‍ നടന്നു.