കുന്ദമംഗലംശിഹാബ്തങ്ങള്‍ ഫൌണ്ടെഷന്‍ മെഗാ മെഡിക്കല്‍ ക്യാമ്പ്
ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു ഉദ്ഘാടനം ചെയ്യും നൂറ് രക്തദാനവളണ്ടിയര്‍ലിസ്റ്റ് കൈമാറും
കുന്ദമംഗലം:ശിഹാബ് തങ്ങള്‍ ഫൌണ്ടെഷന്‍ സമൂഹത്തിലെ നിരാലംബരും നിരശ്രയരുമായ ആളുകള്‍ക്ക് സ്വാന്ത്വനമേകി സെപ്തംബര്‍ഒന്ന് ഞാറായ്ച്ചകുന്ദമംഗലം ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ സൗജന്യമെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 9 മണിക്ക് ജില്ലാ കലക്ടർ എസ് സാംബശിവറാവു ഐ.എ എസ് ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പിൽ കോഴിക്കോട് മെഡിക്കൽ കോളേജ്, ഐ.എം.സി.എച്ച്, കെ.എം.സി.ടി, മലബാർ കണ്ണാശുപത്രി, ഇഖ്റ, കുന്ദമംഗലം പി.എച്ച് സി, ആയുർവേദ ഹോമിയോ ഡിസ്പെൻസറിയിലെ അതി വിദഗ്ദരായ ഡോക്ടർമാരുടെ സേവനം ഉറപ്പു വരുത്തിയിട്ടുണ്ട്.ജനറൽ മെഡിസിൻ, നേത്ര പരിശോധന, പീഡിയാട്രിക്, ഹോമിയോപതി, സ്കിൻ, ഓർത്തോ, ആയുർവ്വേദ ‘ഗൈനക്കോളജി, സർജറി, ദ ന്തപരിശോധന, ഇ എൻ.ടി, രക്ത ഗ്രൂപ്പ്നിർണ്ണയം സേവനം ക്യാമ്പിൽ ലഭ്യമാണ് ഏത് സമയത്തും വിളിച്ചാൽ രക്തം നൽകാൻ തയ്യാറുള്ളനൂറ് പേരുടെ രക്തദാന വളണ്ടിയർ ലിസ്റ്റ് ഭാരവാഹികൾ ജില്ലാ കലക്ടർക്ക് കൈമാറും ഒരു വർഷം മുമ്പ് രൂപീകരിച്ച കുന്ദമംഗലം ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ പ്രളയ ദുരന്തത്തിൽ പ്രയാസം അനുഭവിച്ചവർക്ക് ഭക്ഷ്യ കിറ്റുകളും കുടിവെള്ളവും നൽകിയിട്ടുണ്ട് വാർത്താ സമ്മേളനത്തിൽ ചെയർമാൻ യു.സി.രാമൻ, കൺവീനർ ഒ.ഉസ്സയിൻ, ട്രഷറർ അരിയിൽ മൊയ്തീൻ ഹാജി, രക്ഷാധികാരി ഖാലിദ് കിളിമുണ്ട, കണിയാറക്കൽ മൊയ്തീൻകോയ, എൻ.എം യൂസുഫ് പങ്കെടുത്തു