ഹബീബ് കാരന്തൂർ
കുന്ദമംഗലം ആസ്ഥാനമായി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ പ്രവർത്തനം ആരംഭിച്ചതിന് ശേഷം സമൂഹത്തിലെ നിരാലംബരും നിരാശ്രയരുമായവർക്ക്
ആശ്വാസമായി 2019 സെപ്റ്റംബർ 1ന് കുന്ദമംഗലം ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കുകയാണ്
ആവശ്യമായ സഹായങ്ങൾ നൽകി കൊണ്ട് ജില്ലയിലെ പ്രധാന ഹോസ്പിറ്റലുകളിലെ പ്രഗൽഭ ഡോക്ടർമാർ പങ്കെടുക്കുന്നു എന്നതും പ്രത്യാകതയാണ് മഹത്തായ ലക്ഷ്യത്തോടെ സ്ഥാപിതമായതാണ്
ശിഹാബ് തങ്ങൾ ഫൗണ്ടേഷൻഒരു പുരുഷായുസ് മുഴുവൻ അവശതയനുഭവിക്കുന്നവരുടെ
അത്താണിയായി ജീവിച്ച ശിഹാബ് തങ്ങളുടെ പേരിലുള്ള ഫൗണ്ടേഷന് നിരവധി സ്വപ്ന പദ്ധതികളുണ്ട്
പ്രളയത്തിന്റെ ദുരിതങ്ങൾ ഏറെ നേരിടേണ്ടി വന്ന പ്രദേശമാണ് കുന്ദമംഗലവും പരിസര പ്രദേശങ്ങളും
ജാഗരൂഗരാവേണ്ടതുണ്ട്. ഇത്തരം സാഹചര്യത്തിലാണ്. ആരോഗ്യ മേഖലക്ക് അതീവ പ്രാധാന്യം
നൽകുന്ന ശിഹാബ് തങ്ങൾ ഫൗണ്ടഷൻ ചില ചുവടുവെപ്പുകൾ നടത്തുന്നത്. സദാസമയവും
സേവന സന്നദ്ധരാവാൻ താൽപര്യമുള്ള രക്തദാന വളണ്ടിയർമാരെ രൂപപ്പെടുത്തുകയും
ഇതിന്റെ ആദ്യ ഘട്ടമായി നൂറ്പേർ കോഴിക്കോട് മിക്കൽ കോളേജിലേക്ക് രക്ത ദാനത്തിന്
തയ്യാറാവുകയും ചെയ്യുകയാണ്. ആരോഗ്യ മേഖലയിൽ ആവശ്യമായ അറിവുകൾ
നേടുന്നതിനും വിദഗ്ധ പരിശോധനക്കം ശിഹാബ് തങ്ങൾ ഫാഷൻ വേദിയൊരുക്കുന്നു
‘കോഴിക്കോട് മെഡിക്കൽ കോളേജ് മാത്യശിശു സംരക്ഷണകേന്ദ്രം (IMCH), KMCT
മെഡിക്കൽ കോളേജ്, മലബാർ കണ്ണാശുപ്രതി, ഇക്റഹ് ഹോസ്പിറ്റൽ, കുന്ദമംഗലം PHC,
കുനമംഗലം ഹോമിയോ-ആയുർവ്വേദ ഡിസ്പൻസറി എന്നീ സ്ഥാപനങ്ങളിലെ
വിദഗ്ധരായ ഡോക്ടർമാരുടെ നേത്യത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക്
പരമാവധി മരുന്നുകൾ സൗജന്യമായി നൽകേണ്ടതിനാലും സൗകര്യങ്ങൾ ഒരുക്കുനതിനായും
മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നതിനായി എല്ലാ ടൗണുകളിലും നിരവധി കൗണ്ടർ തുറന്ന് പ്രവർത്തിക്കുന്നു കാരന്തൂർ ടൗൺ കേന്ദ്രീകരിച്ച് ഒരു ടീം യുവാക്കൾ ഇതിനായി പ്രവർത്തിച്ചു വരുന്നു ഇതിനല്ലാം പുറമേ കുന്നമംഗലം പഞ്ചായത്തിലെ എം.ബി.ബി എസിന് പഠിക്കുന്ന ടീമും ഇറങ്ങി കഴിഞ്ഞു ക്യാമ്പിൽ ജനറൽ മെഡിസിൻ, നേത്ര പരിശോധന, പീഡിയാട്രിക്, ഹോമിയോപതി, സ്കിൻ, ഓർത്തോ, ആയുർവേദം, ഗൈനക്കോളജി, സർജറി, ദന്തപരിശോധന, ഇ എൻ.ടി., രക്ത ഗ്രൂപ്പ് നിർണ്ണയം എന്നീ സേവനങ്ങൾ സൗജന്യമായി ഉപയോഗപെടുത്താവുന്നതാണ് കോഴിക്കോട് ജില്ലാ കലക്ടർ എസ് സാംബശിവറാവുIAS ആണ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നത് മെഗാ മെഡിക്കൽ ക്യാമ്പ് വമ്പിച്ച വിജയമാക്കുന്നതിനായി യു.സി.രാമൻ ചെയർമാനും, ഒളോങ്ങൽ ഉസ്സയിൻ കൺവീനറും, അരിയിൽ മൊയ്തീൻ ഹാജി ട്രഷറർ ആയും കമ്മറ്റി പ്രവർത്തിച്ചു വരുന്നു