കുന്ദമംഗലം: സപ്തമ്പർ 3ന് നടക്കുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് /പുവ്വാട്ടു് പറമ്പു് ഡിവിഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി നസീബാറായിയെ വൻ വൻഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കുന്നതിന് മുസ്ലീം ലീഗ് പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റി നിർദ്ദേശിച്ചു. പ്രസിഡണ്ടു് കെ – മൂസ്സ മൗലവി അധ്യക്ഷതവഹിച്ചു. ജനറൽ സിക്രട്ടറി ഖാലിദ് കിളി മുണ്ട, ട്രഷറർ -എൻ -പി.ഹംസ മാസ്റ്റർ, സി.മരക്കാർ കുട്ടി, മങ്ങാട്ടു് അബ്ദുൽ റസാക്ക്. എം.പി.മജീദ് എന്നിവർ സംസാരിച്ചു.