കുന്ദമംഗലം : ടീം വെൽഫെയറിന്റെ ആഭിമുഖ്യത്തിൽ കുന്ദമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സേവന പ്രവർത്തനങ്ങൾ നടന്നു. ഇവിടെ ചാക്കുകളിലെത്തിയ ബ്ലീച്ചിംഗ് പൗഡറുകൾ ഗുണഭോക്താക്കളുടെ സൗകര്യത്തിന് അഞ്ഞൂറിലധികം പാക്കറ്റുകളിലാക്കിയാണ് ടീം വെൽഫെയർ പ്രവർത്തകർ മാതൃകയായത്.ശാരീരിക അസ്വസ്ഥകൾക്കിടയാക്കുന്ന ഈ പ്രവ്യത്തി അധികൃതരുടെ ആവശ്യപ്രകാരം അവർ നിർദ്ദേശിച്ച സുരക്ഷാ കവചങ്ങൾ ധരിച്ചു കൊണ്ടാണ് പ്രവർത്തകർ പാക്കിംഗ് നടത്തിയത്. ടീം വെൽഫെയർ വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തഞങ്ങളും നടന്നു. സമോഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ഹസീന കരീം ഉദ്‌ഘാടനം നിർവഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ സി.പി. സുരേഷ് ബാബു, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത് എന്നിവർ സംസാരിച്ചു. ടീം വെൽഫെയർ കുന്നമംഗലം പ്രസിഡന്റ് ഇ.പി. ഉമർ, സെക്രട്ടറി എൻ. ജാബിർ, സി.പി. സുമയ്യ, കെ.സി. സലീം, സി. അബ്ദുറഹ്മാൻ, പി.എം. ശരീഫുദ്ധീൻ, തൗഹീദ അൻവർ, റഹീമ കുറുമണ്ണിൽ, എം.പി. ഫാസിൽ, എം.സി. മജീദ് തുടങ്ങിയവർ നേതൃത്വം നൽകി.