കുന്ദമംഗലം: കളൻതോട് അൽഹുദാ കമ്മിറ്റിയു൦ എ സി എസ് ബീരാൻ മുസ്ലിയാർ സ്മാരക ദർസു൦ ചേർന്ന് സമാഹരിച്ച പ്രളയ ബാധിതർക്കുള്ള കിറ്റു൦ നിസ്കാരക്കുപ്പായവു൦ ധനസഹായവു൦ അൽ ഹുദാ ഡയറക്ടർ എ സി എസ് ശാഫി നിസാമിയു൦ പ്രസിഡന്റ് ടി പി അഹമ്മദ് കുട്ടി ഹാജിയു൦ ചേർന്ന് കേരള മുസ്ലി൦ ജമാഅത്ത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുറഹ്മാൻ ബാഖവി, എസ് വൈ എസ് ജില്ലാ സെക്രട്ടറി കബീർ എളേറ്റിൽ എന്നിവർക്ക് കൈമാറി. 1200 നിസ്ക്കാര കുപ്പായം,800 കിറ്റുകൾ,750 കുടുംബങ്ങൾക്ക് ധനസഹായം എന്നിവയാണ് നൽകിയത്. അബൂബക്കർ സഖാഫി വെണ്ണക്കോട്, എ പി അൻവർ സ്വാദിഖ് സഖാഫി, സയ്യിദ് ഹാശി൦ തങ്ങൾ, ഇബ്റാഹീ൦ സഖാഫി താത്തൂർ, വി പി നാസർ സഖാഫി കരീറ്റിപ്പറമ്പ്, കുട്ടിഹസ്സൻ മാസ്റ്റർ, ജുനൈദ് സഖാഫി പുള്ളാവൂർ, മുഹിയിദ്ധീൻ കോയ സഖാഫി പുള്ളന്നൂർ, ജഅ്ഫർ കൈതപ്പൊയിൽ, ഇമ്പിച്ചിക്കോയ മാസ്റ്റർ, സുലൈമാൻ പിലാശ്ശേരി, ടി പി ഹുസൈൻ മുസ്ലിയാർ, ടി പി മുഹമ്മദ്, ടി കെ അബ്ദുൽ അസീസ്, യൂനുസ് സഖാഫി, ടി ടി കുഞ്ഞാലി ഹാജി, ബുസ്താൻ അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു. പ്രളയത്തിൽ തകർന്ന . ഫോട്ടോ.കളൻ തോട് അൽ ഹുദയും, ദർസ് കമ്മറ്റിയും ചേർന്ന് സമാഹരിച്ച വിഭവങ്ങൾ ടി.കെഅബ്ദുറഹിമാൻ ബാഖവി ഏറ്റുവാങ്ങുന്നു.