കുന്ദമംഗലം: മഴക്കെടുതി ദുരിതബാധിതർക്കുള്ള വസ്ത്രങ്ങൾ സമസ്ത കേരള വാര്യർ സമാജം സദയം ചാരിറ്റബിൾ ട്രസ്റ്റിനെ ഏൽപ്പിച്ചു.സമാജം മുക്കം യൂണിറ്റ് സെക്രട്ടറി സി.വി ജനാർദ്ദനൻ, സി.വി.മാധവൻ എന്നിവരിൽ നിന്ന് സദയം ഭാരവാഹികളായ എം.കെ.രമേഷ്കുമാർ എസ് .സുനിൽ, സർവ്വദ മനൻ കുന്ദമംഗലം, ഉദയകുമാർ എന്നിവർ സ്വീകരിച്ചു.ദുരിത ബാധിതർക്കായി സദയം ഹെൽപ്പ് ഡെസ്ക് തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ അവശ്യസാധന കിറ്റും വസ്ത്രങ്ങളും നൽകുന്നുണ്ട്. സ്നേഹമീ കുപ്പായം പദ്ധതി പ്രകാരം വയനാട്ടിലേക്കും വസ്ത്രങ്ങൾ നൽകി. സഹായം ആവശ്യമുള്ളവർക്ക് വിളിക്കാം: 8714402520, 94956 142 55.
