കുന്ദമംഗലം: കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ജീവിതത്തിന്റെ പച്ചപ്പിലേക്ക് കൈപിടിച്ചുയർത്താൻ മർകസ് സ്‌കൂൾ ഹയർ സെക്കണ്ടറി
സ്കൂൾ വിദ്യാർഥികൾ വ്യത്യസ്ത പദ്ധതികൾ ആവിഷ്‌കരിച്ചു. സ്വന്തം വീടുകളിൽ നിന്നും കുടുംബങ്ങളിൽ നിന്നും അയൽവാസികളിൽ നിന്നും അവശ്യ വസ്തുക്കൾ ശേഖരിച്ചു ദുരിതാശ്വാസ ക്യാംപുകളിൽ എത്തിക്കുക എന്നതാണ് പ്രാഥമികമായി വിദ്യാർഥികൾ ചെയ്യുന്നത്. അതിന്റെ ഭാഗമായി സ്‌കൂളിൽ ആരംഭിച്ച കളക്ഷൻ സെന്ററിലേക്ക് വലിയരൂപത്തിൽ സഹായപ്രവാഹം എത്തി. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുറമെ
കോഴിക്കോട് ലയൺസ് ക്ലബ്ബിന്റ വകയായി ഭക്ഷണ സാധങ്ങളുടെ കിറ്റുകളും ഇവിടേക്കു നൽകി. പി.ടി.എ പ്രസിഡണ്ട് എൻ പി സുരേഷ് പ്രിൻസിപ്പൽ സമദ് മാസ്റ്റർക്ക് കിറ്റ് നൽകി പദ്ധതി ഉദ്‌ഘാടനം ചെയ്തു.
എൻഎസ്എസ്,എൻ ജി സി വളണ്ടിയർമാരുടെ നേത്യത്വത്തിലാണ് കലക്ഷൻ സെൻറർ പ്രവർത്തിക്കുന്നത്.

ഫോട്ടോ: മർകസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാർഥികൾ ആരംഭിച്ച ദുരിതാശ്വാസ കളക്ഷൻ സെന്റർ