കോഴിക്കോട് :ജില്ലാ ഭരണകൂടവും കാരന്തൂർ മർകസ് ഐടിഐയും കുന്നമംഗലം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പ്രളയാനന്തര ഇലക്ട്രിക് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ റിപ്പയർ മേള കുന്നമംഗലം ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. മേളയിൽ എത്തിച്ച പകുതിയിലധികം ഉപകരണങ്ങളും ഇന്ന് തന്നെ റിപ്പയർ ചെയ്തു കൊടുത്തു. മേളയിൽ മർക്കസ് ഐടിഐ യിലെ നാൽപതോളം വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ ,മർകസ് ഐടിഐ പ്രിൻസിപ്പൽ മുഹമ്മദലി, ഹരിത കേരളം മിഷൻ കോർഡിനേറ്റർ സിനി എന്നിവർ പങ്കെടുത്തു.