കുന്ദമംഗലം: പ്രളയം മൂലം മനസ്സ് വിഷമിച്ചിരിക്കുന്ന സന്ദർഭത്തിലും രാജ്യത്തിന്റെ എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നാടെങ്ങും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പതാക ഉയർത്തിയും മധുരം വിതരണം ചെയ്തും രാജ്യത്തിന് വേണ്ടി ബ്രിട്ടീഷ് സാമ്രാജ്യത്തോട് പൊരുതി ജീവൻ ത്യാഗിച്ചവരെയും അനുസമരിച്ചും പ്രളയത്തിൽ എല്ലാം നഷ്ടപെട്ടവരെ സന്ദർശിച്ചും സഹായിച്ചും ആഘോഷിച്ചു കാരന്തൂർ വാർഡ് 18 ലെ നെസ്റ്റ് റസിഡൻസ് സ്വതന്ത്യദിനാഘോഷം
ഹബീബ് കാരന്തുർ പതാക ഉയർത്തി യതോടെ ആരംഭിച്ചുദാമോദരൻ കുറ്റികാട്ടിൽ ,തോമസ് സാർ ,ദിനേശ്കുമാർ മാമ്പ്ര സ്വതന്ത്ര ദിന സന്ദേശം നൽകി ,അനീഷ്കുമാർ ,എം കെ ബാബു ,ഷെകീല അബ്ദുൽ അസീസ് ,ലീപ സുരേഷ് ,സുകുമാരൻ നെടുങ്കണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി. കാരന്തൂർ യൂത്ത് ലീഗ് വൈറ്റ്ഗാഡ് കോഡിനേറ്റർ സിദ്ധീഖിന്റെയും വി.പി. മഹബൂബിന്റെയും നേതൃത്വത്തിൽ പ്രളയബാധിത വീടുകളിൽ കുടിവെള്ളം വിതരണം ചെയ്തുവാഹനം പോകാത്ത സ്ഥലങ്ങളിൽ സ്കൂട്ടറിൽ വെള്ളം എത്തിച്ചുനൽകിയതും ശ്രദ്ധേയമായി ഫജ്നാ സ് വൈറ്റ് ഗാർഡിന്റെ പ്രവർത്തകരായ നസീബ്, ഇർഷാദ്, റാഫി, അഫിയാബ്. അൻസാർ നേതൃത്വം നൽകി
പന്തീർപാടം അങാടിയിൽ സ്വാതന്ത്ര ദിനത്തിൽ ദേശിയ പതാക ഉയർത്തി
പന്തീർപാടം ശാഖാ മുസ്ലിം യൂത്ത് ലീഗിന്റെ നേത്രതത്തിൽ നടന്ന ചടങിൽ നാട്ടിലെ കാരണവർ കെടി ഇബ്രാഹീംഹാജി പതാക ഉയർത്തി ചടങിൽ സ്യാതന്ത്ര സമര കാലത്തെ ഓർമകൾ ഇബ്രാഹീം ഹാജി യുവാകളുമായി പങ്കുവെച്ചു
എം.ബാബുമോൻ, സി.പി.ശിഹാബ്, ഖദീം നേതൃത്വം നൽകി
കാരന്തൂർ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഡി.സി.സി സിക്രട്ടറി ഇടക്കുനി അബ്ദുറഹിമാൻ പതാക ഉയർത്തി സോമൻ തട്ടാരക്കൽ, ദിനേശ് മാമ്പ്ര സക്കീർ ,സുകുമാരൻ നെടുംകണ്ടത്തിൽ, സുധാകാരൻ സംസാരിച്ചു
കാരന്തൂർ മാപ്പിള എൽ പി സ്കൂളിൽ മാനേജർ ബീരാൻ ഹാജി പതാക ഉയർത്തി പി.ടി.എ പ്രസിഡന്റ് കണിയാറക്കൽ മൊയ്തീൻകോയ, വൈ. പ്രസിഡന്റ് സിദ്ധീഖ് തെക്കയിൽ എച്ച്.എം. റുഖിയ ടീച്ചർ സന്നിഹിതരായി