കുന്ദമംഗലം : മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന എ സ്.എസ്.എഫ് കുന്ദമംഗലം ഡിവിഷൻ സാഹിത്യോത്സവ് പതിമംഗലത്ത് ആരംഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
നവ കാലത്തെ വിദ്യാർത്ഥികൾ ഇന്റർനെറ്റ് ജീവികളായി പരിണമിക്കുമ്പോൾ അതിൽ നിന്നും വിത്യസ്തമായി വിദ്യാർത്ഥികളിലെ വാസനകൾ പരിഭോശിപ്പിക്കുന്നതിന് എസ് എസ് എഫ് സാഹിത്യോത്സവും കലാലയം സാംസ്കാരിക വേദിയും നടത്തുന്ന ശ്രമങ്ങൾ ശാഘ നീയമാണെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. സ്വാഗത സംഘം ചെയർമാൻ ഉസ്മാൻ കോയ സഖാഫി പതിമംഗലം അധ്യക്ഷത വഹിച്ചു
എം ടി ശിഹാബുദ്ധീൻ സഖാഫി മലയമ്മ സന്ദേശ പ്രഭാഷണം നടത്തി.ഇബ്രാഹീം സഖാഫി താത്തൂർ. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.കെ ശൗക്കത്തലി, വിനോദ് പടനിലം, എം ജൗഹർ എന്നിവർ പ്രസംഗിച്ചു.
എട്ട് സെക്ടറുകളിൽ നിന്നും ഏഴ് ക്യാമ്പസുകളിൽ നിന്നുമായി ആയിരത്തോളം മത്സരാർത്ഥികൾ മാറ്റുരക്കും.
ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപന സംഗമം സയ്യിദ് ജാബിർ ഹുസൈൻ സഖാഫിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡൻറ് ടി കെ അബ്ദുറഹ്മാൻ ബാഖവി ഉദ്ഘാടനം ചെയ്യും. അബ്ദുൽ കലാം മാസ്റ്റർ മാവൂർ അനുമോദന പ്രഭാഷണം നടത്തും അലവി സഖാഫി കായലം,
ജാബിർ നെരോത്ത്,
ബീരാൻ മുസ്ലിയാർ പെരുവയൽ, ഫള്ലുറഹ്മാൻ അഹ്സനി, ഹുസൈൻ അഹ്സനി കാക്കേരി, അബ്റുഹ്മാൻ സഖാഫി, റഫീഖ് പിലാശ്ശേരി,
സിറാജ് ചെറുവാടി, അബ്ദുറഊഫ് സഖാഫി ഊർക്കടവ്, പികെ ഫിറോസ് പങ്കെടുക്കും. ഫോട്ടോ. പതിമംഗലത്ത് ആരംഭിച്ച എസ്.എസ് എഫ് സാഹിത്യോത്സവ് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു