കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് പന്തീർപാടം അങ്ങാടിയിൽ എൻ.എച്ച് ൽ മഴ കാലത്ത് ജനങ്ങൾക്ക് ഏറേ പ്രയാസം ഉണ്ടാക്കിക്കൊണ്ട് ഡ്രൈനേജ് നിറഞ്ഞ് ഹൈവേ റോഡ് പുഴയായി മാറുന്ന അവസ്ഥയിൽ നിന്നും മാറ്റം വേണമെന്ന് ജനങ്ങളുടെ ശക്തമായ ആവശ്യത്തെ തുടർന്ന് എൻ.എച്ച്ഡ്രൈനേജ് വിഷയത്തിൽ പഞ്ചായത്തിന് ഫണ്ട് ചില വഹിക്കുവാൻ സാധിക്കാത്ത സഹാചര്യത്തിൽ എൻ.എച്ച് ഓഫീസിൽ പന്തീർപാടത്തെ ജനപ്രതിനിധികളായ ടി.കെ സൗദയും, എം ബാബു മോനും എൻ.എച്ച് എ.ഇ യെ നിരന്തരം ബദ്ധപെട്ട് ചർച്ച നടത്തുകയും എൻ.എച്ച്ന്റെയും, ജനപ്രതിനിധികളുടെയും സഹകരണതോട് കൂടി ഡ്രൈനേജ് തുറന്ന് അടഞ്ഞ മണ്ണ് മാറ്റാൻ ഉള്ള നടപടി തുടങ്ങി . ബസ് റ്റോപ്പിന്റെ അടുത്ത് മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ബോഡ് വെക്കുവാനും ധാരണയായി ശുചീകരണത്തിന് നേതൃത്വം കൊടുത്ത ജനപ്രതിനിധികളായ എം ബാബുമോൻ ,ടി.കെ സൗദ, എ.ഇഷമേജ് , ഓവർസിയർ നു സ്റത്ത്.പി നജീബ്., കെ കെ ഷമീൽ, കെ ടി കദീം, പി മായിൻ, എ കെ സലീം തുടങ്ങിയവർ നേതൃത്തം നൽക്കി.