കോഴിക്കോട്:20 ദിവസമായ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുമ്പിൽ ഐ.എൻ ടി.യു.സി.യുടെ നേതൃത്വത്തിൽ സമരസമിതി , നിപ കാലയളവിൽ തൊഴിൽ ചെയ്തവർക്ക് മന്ത്രി ന ൽ കിയ സ്ഥിരം ജോലി നൽകാമെന്ന വാഗ്ദാനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നടത്തി വരുന്ന സമരം അവസാനിപ്പിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയിൽ മേൽ തൊഴിലാളികൾക്ക് സ്ഥിരമായ് ജോലിനൽകാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്.
നിപ സമയത്ത് ജോലി ചെയ്തിരുന്ന 47 പേർക്കും നാളെ മുതൽ സ്ഥിരമായ് ജോലി നൽകും.
മെഡിക്കൽ കോളേജിന്റെ അനുബന്ധ സ്ഥാപനങ്ങളിലാണ് ജോലിനൽകുക.
ഇതിന്റെ ഭാഗമായി അടുത്ത പ്രവൃത്തി ദിവസംതന്നെ നാഷണൽ ഹെൽത്ത് മിഷ്യന്റെ കീഴിൽ 47 പേർക്കും ജോലിനൽകും
ഇതിനിടയിൽ എച്ച്.ഡി.എസിൽ ജോലി ഒഴിവുവരുമ്പോൾ ഇവർക്ക് അവിടെ ജോലി നൽകും.
സപ്തബറിൽ ഉണ്ടാവുന്ന ഒഴിവുകളിൽ മെഡിക്കൽ കോളേജിൽ ഇന്റർവ്യുവില്ലാതെ ഇവർക്ക് ജോലി കൊടുക്കാമെന്നും തീരുമാനിച്ചു. യു.സി.രാമൻ Ex MLA,
കെ.പി.സി.സി. സെക്രട്ടറി അഡ്വ:കെ.പ്രവീൺകുമാർ, സമരസമിതിചെയർമാൻ ദിനേശ് പെരുമണ്ണ,ഭാരവാഹികളായ
പി.ടി.ജനാർദനൻ,പുതുശ്ശേരി വിശ്വനാഥൻ,
എം.ടി.സേതുമാധവൻ,
വി.സി.സേതുമാധവൻ,ഉസ്മാൻ ചേളന്നൂർ,കെ.സി.പ്രവീൺകമാർ,വിബിഷ് കമ്മനകണ്ടി,
എം.പി.റീജ,
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വി.ആർ.രാജേന്ദ്രൻ,സൂപ്രണ്ടുമാരായ സി.ശ്രീകുമാർ,
കെ.സജിത്കമാർ,കെ.എം.കുര്യാകോസ്,
ടി.പി.രാജഗോപാൽ,ഡോ.നവീൻ എൻ.എച്ച്.എം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.