കുന്ദമംഗലം: : പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് മുഴുവൻ മനുഷ്യരും തയ്യാറാകണമെന്നും പ്രവാചക മൂല്യങ്ങൾ അതാണ് നമ്മെ പഠിപ്പിക്കുന്നതെന്നും റഫീഖ് റഹ്മാൻ മൂഴിക്കൽ. മസ്ജിദുൽ ഇഹ്സാൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നമംഗലം ഹയർസെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിൽ ഈദ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലെന്നപോലെ വർത്തമാന കാലത്തും വിശ്വാസത്തിന്റെ പേരിൽ പീഡനങ്ങൾ സഹിക്കേണ്ട അവസ്‌ഥ ലോകത്തിന്റെ പല ഭാഗങ്ങളിലും നിലനിൽക്കുകയാണ്. വിശ്വാസത്തിന്റെ കരുത്തിൽ അതിനെ നാം അതിജയിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു
കുന്ദമംഗലം:വ്രത വിശുദ്ധിയുടെ നിറവിൽ
ഈദുൽ ഫിത്വർ ആഘോഷിച്ചു.
ഒരു മാസത്തെ വ്രതം നൽകിയ ആത്മീയനിർവൃതിയുമായി നാടെങ്ങുമുള്ള വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു.ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഈദുഗാഹുകളിലും പളളികളിലും ബോധവൽക്കരണവും വൃക്ഷ തൈ നടീലും നടന്നു.
കെ.എൻ.എം ആരാമ്പ്രം ശാഖയുടെ ആഭിമുഖ്യത്തിൽ മടവൂർ ചക്കാലക്കൽ ഹയർ സെക്കഡറി സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിൽ കെ.എൻ.എം കോഴിക്കോട് ജില്ലാ കൺവീനർ എൻ.പി അബ്ദുൽ ഗഫൂർ ഫാറൂഖി നമസ്കാരത്തിന് നേതൃത്വം നൽകി വ്രതത്തിലൂടെ ആർജ്ജിച്ച വിശുദ്ധി ജീവിതത്തിലുടനീളം കാത്ത് സൂക്ഷിക്കാൻ വിശ്വാസികൾക്ക് കഴിയണമെന്ന് അദ്ദേഹം പ്രഭാഷണത്തിൽ പറഞ്ഞു.
മടവൂർ പള്ളിത്താഴം അൽ മദീനകൾച്ചറൽ സെന്ററിൽ നടന്ന ഈദ് ഗാഹിന് ഹമീദ് മൗലവി നേതൃ ത്വം നൽകി.കുന്ദമംഗലം ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ മസ്ജിദുൽ ഇഹ്സാൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഈദ് ഗാഹിന് റഫീഖ് റഹ്മാൻ മൂഴിക്കൽ നേതൃത്വം നൽകി.
ആരാമ്പ്രം പുള്ളിക്കോത്ത് സലഫി മസ്ജിദിൽ നടന്ന നമസ്ക്കാരത്തിന് അബൂബക്കർ മദനിയും പടനിലം സലഫി മസ്ജിദിൽ സി.എം.സുബൈർ മദനിയും മുട്ടാഞ്ചേരി സലഫി മസ്ജിദിൽ ഹുസൈൻ മൗലവി കണ്ടോത്ത് പാറയും നേതൃത്വം നൽകി
ഫോട്ടോ:മടവൂർ ചക്കാലക്കൽ ഹയർ സെക്കഡറി സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിൽ എൻ.പി അബദുൽ ഗഫൂർ ഫാറൂഖി പ്രഭാഷണം നടത്തുന്നു