കുന്ദമംഗലം:ചൂലാം വയൽ മാക്കൂട്ടം എ എം യു പി സ്കൂളിൽ പ്രവേശനോത്സവം പ്രശസ്ത ഗാന രചയിതാവ് ബാപ്പു വാവാട് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് കെ എം ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു.മാനേജർ കെ സി പരീക്കുട്ടി, ടി. കബീർ, ഒ കെ ഷൗക്കത്തലി, കെ സി രാജൻ, വി പി ആശിർ, വി പി സലീം, ടി ശംസുദ്ധീൻ, എ പി സാജിത, കേശവനുണ്ണി മാസ്റ്റർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദു സലീം സ്വാഗതവും പുഷ്പലത ടീച്ചർ നന്ദിയും പറഞ്ഞു.പപ്രവേശനോത്സവം ഹൈടെക് ആക്കി മർക്കസ് /ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ*
കുന്ദമംഗലം:വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെ മുഴുവൻ സ്കൂളുകളിലും ആഘോഷിച്ച പ്രവേശനോത്സവം വ്യത്യസ്തമാക്കി മർക്കസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ അലങ്കരിച്ച സ്കൂളിലേക്ക് എത്തുന്ന നവാഗതരെ ജെ ആർ സി വിദ്യാർഥികളുടെ ഊഷ്മളമായ സ്വീകരണത്തിനുശേഷം ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ സമ്പൂർണ്ണ സോഫ്റ്റ്‌വെയറിനെ സഹായത്തോടെ ക്ലാസ്സ് ഡിവിഷൻ കണ്ടെത്തിയതിനുശേഷം ഗൈഡ് വിദ്യാർഥിനികൾ കൈപിടിച്ച് ക്ലാസിലേക്ക് ആനയിക്കും. ക്ലാസ് ടീച്ചറും വിദ്യാർത്ഥിനികളും ഇരിപ്പിടത്തിലേക്ക് വരവേറ്റു. നവാഗതർക്ക് പിടിഎയുടെ വക ഉച്ചഭക്ഷണത്തിനുള്ള പ്ലേറ്റ് ലൈറ്റ് സമ്മാനമായി നൽകി. പ്രവേശനോത്സവം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് പി മുഹമ്മദ് ഷാജി അധ്യക്ഷ വഹിച്ചു. മർകസ് അക്കാഡമിക് ഡയരക്ടർ ഡോക്ടർ ഉമറുൽ ഫാറൂഖ് മുഖ്യ അതിഥി യായിരുന്നു. പ്രിൻസിപ്പൽ എ റഷീദ്, പി ടി എ വൈസ് പ്രസിഡന്റ് അബൂബക്കർ കുന്നമംഗലം, പി കുഞ്ഞുട്ടി ., എ കെ മുഹമ്മദ് അഷ്‌റഫ്, ജലീൽ അഹ്സനി, പി ശിഹാബുദ്ധിൻ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ പി അബ്ദുൽ നാസർ സ്വാഗത വും ഡോക്ടർ അബൂബക്കർ നിസാമി നന്ദി യും പറഞ്ഞു. കാരന്തുർ മർകസ് ഗേൾസ് ഹൈ സ് കൂളിൽ പ്രവേശനഉത്സവം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നവാഗത ക്ക് പാഠ പുസ്തകം നൽകി ഉൽഘടനം ചെയ്യുന്നു.
