കുന്ദമംഗലം:സിവിൽ സർവീസ് വഴികളും സാധ്യതകളും എന്ന വിഷയത്തിൽ കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പെരുമണ്ണയിൽസംഘടിപ്പിച്ച മുഖാമുഖത്തിൽ സിവിൽ സർവീസ് റാങ്ക് ജേതാവ് മുഹമ്മദ് സജാദ് വിദ്യാർത്ഥികളുമായി സംവദിച്ചു.
നാടിനെ അറിയുന്ന നാട്ടുകാരെ അറിയുന്ന വിദ്യാർത്ഥികൾ ജന സേവനം ലക്ഷ്യമാക്കി സിവിൽ സർവീസ് രംഗത്തേക്ക് കടന്നു
വരണമെന്ന് സജാദ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.
സാധാരണക്കാരുടെ പ്രശ്നങ്ങൾ അറിയുന്നവർ ഉദ്യോഗസ്ഥ രംഗത്തേക്ക് കടന്ന് വന്നാൽ മാത്രമേ യഥാർത്ഥ വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും സാധ്യമാവുകയുള്ളൂ വെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമപ്പെടുത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് എം ബാബുമോൻ അധ്യക്ഷത വഹിച്ചു. എം എസ് എഫ് സംസ്ഥാന സെക്രട്ടറി സമദ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. സജാദിനുള്ള യൂത്ത് ലീഗ് ഉപഹാരസമർപ്പണം ജില്ലാ വൈസ് പ്രസിഡന്റ് കെ എം എ റഷീദ് നിർവഹിച്ചു.പെരുമണ്ണ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി വി പി കബീർ, നൗഷാദ് പുത്തൂർ മഠം, ടി പി എം സാദിഖ്, മുനീർ പുത്തൂർ മഠം, ഇഖ്‌ബാൽ പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി ഒ എം നൗഷാദ് സ്വാഗതവും ട്രഷറർ കെ ജാഫർ സാദിഖ് നന്ദിയും പറഞ്ഞു. ഫോട്ടോ: കുന്ദമംഗലം മണ്ഡലംമുസ്‌ലിം യൂത്ത് ലീഗ് പെരുമണ്ണയിൽസംഘടിപ്പിച്ച മുഖാമുഖത്തിൽ സിവിൽ സർവീസ് റാങ്ക് ജേതാവ് മുഹമ്മദ് സജാദ് വിദ്യാർത്ഥികളുമായി സംവദിക്കുന്നു