കുന്ദമംഗലം: ആത്മസമർപ്പണത്തിന്റേയും സംസ്കരണത്തിന്റേയും റമദാൻ സന്ദേശം ജീവിതത്തിൽ പകർത്തി വർത്തമാനകാലവി സാഹചര്യങ്ങളെ തരണം ചെയ്യാൻ തയാറാകണമെന്ന് എം.സി സുബ്ഹാൻ ബാബു അഭിപ്രായപ്പെട്ടു. കുന്ദമംഗലം മസ്ജിദുൽ ഇഹ്സാനിൽ നടന്ന ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് സെക്രട്ടറി സി. അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു. വനിതകൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. മഹല്ല് പ്രസിഡന്റ് ഇ.പി. ലിയാഖത്തലി, വൈസ് പ്രസിഡന്റ് എം.പി. അബൂബക്കർ മാസ്റ്റർ, പി.പി. അബ്ദുൽ വാഹിദ്, എൻ. ജാബിർ, പി.എം. ശരീഫുദ്ധീൻ, എൻ. റഷീദ്, പി.പി. മുഹമ്മദ്, എം.പി. ഫാസിൽ മാസ്റ്റർ, കെ.കെ. അബ്ദുൽ ഹമീദ്, ഇ. അമീൻ, എം.സി. മജീദ്, സുലൈമാൻ, ഷൈനിബ ബഷീർ, ഹൈറുന്നിസ തുടങ്ങിയവർ നേതൃത്വം നൽകി
