കുന്ദമംഗലം: പെരുവഴിക്കടവ് എന്ന ഉൾനാടൻ ഗ്രാമത്തിന് ആദ്യമായി ഡോക്ടറേറ്റ് നേടിക്കൊടുത്ത പി. കവിതക്ക് ജന്മനാടിന്റെ സ്നേഹാദരവ് . കുന്ദമംഗലം 11-ാം വാർഡ്കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ആദരം 2019 എന്ന ചടങ്ങ് സംഘടിപ്പിച്ചത്. എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. ശശികുമാർ മതിയാം കുനി അധ്യക്ഷത വഹിച്ചു.
വളരെ പാവപ്പെട്ട കുടുംബാംഗമായ കവിത കഠിനാധ്വാനത്തിലൂടെയാണ് ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ നിന്നും പി എച് ഡി നേടിയത്. കൂലിപ്പണിക്കാരായ പൊറ്റമ്മൽ കുഞ്ഞൻ – ശശികല ദമ്പതികളുടെ മകളാണ് . ഡി സി സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ മുഖ്യാഥിതിയായിരുന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി. കേളുക്കുട്ടി , മണ്ഡലം പ്രസിഡണ്ട് ബാബു നെല്ലൂളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മു പ്രമ്മൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. ധനീഷ് ലാൽ, ജില്ലാ സെക്രട്ടറി സി.വി. സജിത്ത്, പി.മോഹൻദാസ്, എ.ഹരിദാസൻ, ഡോ. പരമേശ്വരൻ, ഡോ.പി. കവിത, പ്രിയേഷ്, അക്ഷയ് ശങ്കർ, പി.ടി. കലേഷ്, പീതാംബരൻ, കെ.കെ. ജനാർദ്ദനൻ ,പ്രസംഗിച്ചു.
ഫോട്ടോ: ഡോക്ടറേറ്റ് നേടിയ പി.കവിതക്ക് എം.കെ രാഘവൻ എം.പി.ഉപഹാരംം നൽകുന്നു