കുന്ദമംഗലം : പെരിങ്ങൊളം പ്രദേശത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് കൊണ്ട് എസ്.ഐ.ഒ പെരിങ്ങൊളം യൂണിറ്റ് നടത്തി വരുന്ന മർഹമ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ പത്താം വാർഷികോദ്ഘാടനവും എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾക്കുള്ള അനുമോദന സദസ്സും സംഘടിപ്പിച്ചു. മർഹമ 2019 -20 പദ്ധതി ഉദ്ഘാടനം എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി ബിനാസ് ആലപ്പുഴയും അനുമോദന സദസ്സ് ഉദ്ഘാടനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മലും പെരുവയൽ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ആർ.വി ജാഫറും ചേർന്ന് നിർവ്വഹിച്ചു. പരിപാടിയിൽ മർഹമ കോ ഓഡിനേറ്റർ മുനീബ് പെരിങ്ങൊളം അദ്ധ്യക്ഷത വഹിച്ചു. മർഹമ പദ്ധതി വിശദീകരണം എസ്.ഐ.ഒ പെരിങ്ങൊളം യൂണിറ്റ് പ്രസിഡന്റ് മുസ്അബ് നടത്തി, മർഹമ രക്ഷാധികാരി അബ്ദുൽ ഖാദർ, ജി.ഐ.ഒ ഏരിയ പ്രസിഡന്റ് സുഹ നരിക്കുനി എന്നിവർ ആശംസ പറഞ്ഞു. നിഹ് ല ഖിറാഅത്തും മുസ്താഖ് പെരിങ്ങൊളം സ്വാഗതവും മുബീന നന്ദിയും പറഞ്ഞു.
ഫോട്ടോ : മർഹമ 2019 -20 പദ്ധതി ഉദ്ഘാടനം എസ്.ഐ.ഓ. സംസ്ഥാന ജനറൽ സെക്രട്ടറി ബിനാസ് ആലപ്പുഴ നിർവഹിക്കുന്നു
