കുന്ദമംഗലം: നിയോജക മണ്ഡലം യു.ഡി.എഫ് കമ്മറ്റിക്കും പ്രവർത്തകന്മാർക്കും എം.കെ.രാഘവൻ എം.പിയുടെ വിജയം ഇരട്ടി മധുരമാണ് നൽകുന്നത്. ഒരുപാടു് പ്രതി കൂല സാഹചര്യത്തിലും എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ച്85760 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഘവേട്ടന്റെ വിജയം. അസംബ്ലി തെരഞ്ഞെടുപ്പിൽ LDFനേടിയ15000 വോട്ടിന്റെ ഭൂരിപക്ഷം മറികടന്ന് കുന്ദമംഗലം നിയോജക മണ്ഡലത്തിൽ നിന്നും11292 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഘവേട്ടന് നൽകിയിട്ടുള്ളതു്. മിന്നുന്ന ഈ പ്രകടനം നടത്തുവാൻ രാപ്പകലില്ലാതെ ആത്മാർത്ഥമായി എല്ലാം മറന്ന് ഒറ്റക്കെട്ടായി പ്രവർത്തിച്ച യു.ഡി.എഫ് നേതാക്കൾ, പ്രവർത്തകന്മാർ, സോളിഡാരിറ്റി പ്രവർത്തകർ, മറ്റ് അഭ്യുദയകാംക്ഷികൾ എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും മണ്ഡലം യു.ഡി.എഫ് കമ്മറ്റി അറിയിച്ചു.. യു.ഡി.എഫി ന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാവരുടേയും സഹായ സഹകരണം അഭ്യർത്ഥിക്കുന്നതായും നേതാക്കളായ ഖാലിദ് കിളി മുണ്ട (ചെയർമാൻ UDF തെരഞ്ഞെടുപ്പ് കമ്മറ്റി ) സി.മാധവദാസ് (കൺവീനർ) പി.സി.അബ്ദുൽ കരീം (ട്രഷറർ) എന്നിവർ പറഞ്ഞു