കുന്ദമംഗലം: ലോകസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് വടകര മണ്ഡലങ്ങളിലുണ്ടായ ജനവിധി വർഗ്ഗീയ രാഷ്ട്രീയ ത്തിനും അക്രമ രാഷ്ട്രീയത്തിനുമെതിരായ ജനവികാരമാണ് പ്രതിഫലിക്കുന്നതെന്ന് വെൽവെയർ പാർട്ടി കോടിക്കോട് ജില്ലാ എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. സംഘ് പരിവാർ ഫാഷിസത്തെ പരാജയപ്പെടുത്താൻ UDF നെ വിജയിപ്പിക്കുക എന്ന വെൽഫെയർ പാർട്ടിയുടെ ആഹ്വാനം ജനാധിപത്യ കേരളം ഏറ്റെടുത്തതാണ് യു.ഡി.എഫിന്റെ ഗംഭീര വിജയത്തിനു കാരണം. ജനകീയ വിഷയങ്ങളിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും സി.പി.എം സ്വീകരിച്ച ജന വിരുദ്ധ നിലപാടുകളാണ് LDFന്റെ തകർച്ചക്ക് കാരണം ‘ സംഘ് പരിവാർ ശക്തികൾക്ക് കേരളത്തിൽ കാലു കുത്താൻ അനുവദിക്കാതെ ജനാധിപത്യ പാരമ്പര്യം ഉയർത്തിപ്പിടിച്ച വോട്ടർമാരെ യോഗം അഭിനന്ദിച്ചു
ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു.എ.പി.വേലായുധൻ, മുസ്തഫ പാലാഴി, പി.സി.മുഹമ്മദ് കുട്ടി, അൻവർ സാദത്ത് കുന്ദമംഗലം എന്നിവർ സംസാരിച്ചു