കുന്ദമംഗലം: ജമാ അത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വനിതകൾക്ക് വേണ്ടിയുള്ള റമദാൻ പ്രഭാഷണ പരിപാടിക്ക് തുടക്കമായി. ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചനാ സമിതിയംഗം പി.വി.റഹ്മാബി ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം കൺവീനർ പി.പി.ആമിന അധ്യക്ഷത വഹിച്ചു. ഷമീന ടീച്ചർ സ്വാഗതവും പി.പി.ജമീല നന്ദിയും പറഞ്ഞു. മെയ് 14 ചൊവ്വ: ഇ.എൻ. അബ്ദുൽ ജലീൽ, 15 ബുധൻ അൻസാർ വാവാട്, 16 വ്യാഴം പി.റുക്സാന എന്നിവർ പ്രഭാഷണം നടത്തും. പരിപാടിക്ക് എം.എ സുമയ്യ, ജസീല, പി.പി.ഹൗവ്വ, സക്കീന, ഹൈറുന്നീസ, റൈഹാനത്ത് തുടങ്ങിയവർ നേതൃത്വം നൽകി
