കുന്ദമംഗലം: അങ്ങാടിയിൽ വർഷങ്ങളായി അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ബൈപ്പാസ് സംവിധാനത്തിലൂടെ പരിഹാരം കാണുന്നതിന് എം.പി – യും ,എം എൽ .എ.യും തദ്ദേശഭരണ പ്രതിനിധികളും മുന്നോട്ട് വരണമെന്ന് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ ഉൽഘാടനം നിർവ്വഹിച്ചു.സി.എച്ച് സെന്റർ കലക്ഷൻ സമയബന്ധിതമായി പൂർത്തീകരിക്കാനും നിയോജക മണ്ഡലത്തിലെ മുഴുവൻ ബൂത്ത് കമ്മറ്റികളും നിലനിർത്താനും തീരുമാനിച്ചു. പ്രസിഡണ്ടു് കെ.മൂസ്സ മൗലവി അധ്യക്ഷം വഹിച്ചു.ജനറൽ സിക്രട്ടറി ഖാലിദ് കിളി മുണ്ട, ജില്ല നിരീക്ഷകൻ ഒ.പി.നസീർ, ട്രഷറർ എൻ.പി.ഹംസ മാസ്റ്റർ,എ.ടി.ബഷീർ, കെ.പി.കോയ, കെ.കെ.കോയ, എം.പി.മജീദ്, സി.മരക്കാർ കുട്ടി, ഒ.ഉസ്സയിൻ, അഹമ്മദ് കുട്ടി അരയങ്കോട്, എൻ.എം.ഹുസ്സയിൻ, ഇ.കെ.ഹംസ ഹാജി, കണിയാറക്കൽ മൊയ്തീൻകോയ, ടി.പി.മുഹമ്മദ് ,പൊതാത്ത് മുഹമ്മദ് ഹാജി, അഹമ്മദ് പേങ്കാട്ടിൽ, എം.സി.സൈനുദ്ദീൻ, വി.പി.കബീർ, കെ.അബ്ദുറഹിമാൻ, കെ.എസ്- അലവി, എ കെ.മുഹമ്മദലി, എം.ബാബുമോൻ, ഒ.എം.നൗഷാദ്, കെ.എം കോയ, എ.കെ.ഷൗക്കത്തലി, ഇസ്മായിൽ മാസ്റ്റർ, പി സുരേഷ്, കുഞ്ഞഹമ്മദ് ഹാജി പെരുമണ്ണ ചർച്ചയിൽ പങ്കെടുത്തു. ഫോട്ടോ: കുന്ദമംഗലം മണ്ഡലം മുസ്ലീം ലീഗ് പ്രവർത്തക സമിതി യോഗം ജില്ലാ മുസ്ലീം ലീഗ് ഉപാധ്യക്ഷൻ കെ.എ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു