കുന്ദമംഗലത്ത് പകൽ വീട് നിർമ്മാണം പുരോഗമിക്കുന്നു. കുന്ദമംഗലം .വയോജനങ്ങൾക്കായി കുന്ദമംഗലം. ഗ്രാമ പഞ്ചായത്തിൽ പന്തീർപാടം ചെറുകുന്നുമ്മൽ നിർമ്മിക്കുന്ന പകൽ വീടിന്റെ നിർമ്മാണം പുരോഗമിക്കുന്നു ആദ്യ ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപയും ,ഗ്രാമ പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്. ചെറുകുന്നുമ്മൽ ശീ കണ്ട പ്രസാദ് സൗജന്യമായിനൽകിയ സ്ഥലത്താണ് വീട് നിർമ്മിച്ചിട്ടുള്ളത്.ഇവരുടെ മാതാപിതാക്കളുടെ പേരിലാണ് കെട്ടിടം അറിയപ്പെടുക. വഴിയടക്കം നാലര സെന്റിലാണ് വീട്. നാല് മാസം മുമ്പാണ് വിടിന് തറക്കല്ലിട്ടത് സംരക്ഷണത്തിനാളില്ലാതെ ഒറ്റപ്പെട്ടു കഴിയുന്ന പ്രായം കൂടിയവർക്ക് രാവിലെ മുതൽ വൈകീട്ട് വരെ താമസിക്കുവാനുള്ള സൗകര്യത്തോടെയാണ് വീട് നിർമ്മിക്കുന്നത്.പ്രവൃത്തി പൂർത്തീകരണത്തിനും ഫർണ്ണിച്ചറുകൾ ഉൾപ്പെടെ യു ളളവക്ക് വേണ്ടി ബ്ലോക്കും , ഗ്രാമ പഞ്ചായത്തും വീണ്ടും ഫണ്ട് അനുവദിച്ചിട്ടുണ്ട് നാല് റൂം, ഓഡിറ്റോറിയം എന്നിവ വി ടി നുള്ളിൽ സ്ജീകരിച്ചിട്ടുണ്ട്. ഒന്നര ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതിയും ഇവിടെ നടപ്പാക്കും, ഈ ഭാഗത്തേക്കുള്ള ചെറുകുന്നുമ്മൽ റോഡ് നിർമ്മാണവും പൂർത്തിയായി.ഗ്രാമ പഞ്ചായ ത്തിലെ ആദ്യത്തെ പകൽ വീട് വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കി തുറന്ന് കൊടുക്കുമെന്ന് വാർഡ് മെമ്പർ ടി.കെ സീനത്ത് അറിയിച്ചു. ഫോട്ടോ. കുന്ദമംഗലത്ത് നിർമ്മാണം നടക്കുന പകൽ വീട്