കുന്ദമംഗലം: ലോക് സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പഞ്ചായത്തിലെ രൂപീകൃതമായ 36 ഓളം വരുന്ന യു.ഡി.എഫ് ബൂത്ത് കമ്മറ്റികൾ പിരിച്ചുവിടാതേനിലനിർത്തി കൊണ്ട് വരാനിരിക്കുന്നഅസംബ്ലി തിരഞ്ഞെടുപ്പ് കഴിയും വരെ ചിട്ടയാർന്നതും യു.ഡി.എഫിന് ശക്തി പകരുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിന് യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ബൂത്ത് അവലോകന ലീഡേഴ്സ് മീറ്റ് തീരുമാനിച്ചു മുക്കം റോഡിലെ ഖസർഹാളിൽ സംഘടിപ്പിച്ച ബൂത്ത് ചെയർമാൻ കൺവീനർമാരുടെ മീറ്റ് നിയോജക മണ്ഡലം മുസ്ലീം ലീഗ് സിക്രട്ടറി ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ ഒ.ഉസ്സയിൻ അധ്യക്ഷത വഹിച്ചു കൺവീനർ ബാബു നെല്ലൂ ളി, പി.സി.കരീം, എം. ധനീഷ് ലാൽ, വിനോദ് പടനിലം, ഇടക്കുനി അബ്ദുറഹിമാൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ, വൈ. പ്രസിഡണ്ട് മൊയ്തീൻകോയ കണിയാറക്കൽ, കെ.പി.കോയ, പി ഹസ്സൻ ഹാജി, എം ബാബുമോൻ, സംജിത്ത്, പി.ഷൗക്കത്തലി സംസാരിച്ചു ഫോട്ടോ: കുന്ദമംഗലം പഞ്ചായത്ത് യു.ഡി.എഫ് ബൂത്ത് ചെയർമാൻ കൺവീനർമാരുടെ ലീഡേഴ്സ് മീറ്റ് ഖാലിദ് കിളി മുണ്ട ഉദ്ഘാടനം ചെയ്യുന്നു