കുന്ദമംഗലം: ‘ഭീകരതയുടെ മനുഷ്യക്കുരുതിക്കെതിരെ ജീവന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തിൽ ശ്രീലങ്കൻ സമൂഹത്തോട് ഐക്യദാർഢ്യം. മനുഷ്യരെ കൊന്നൊടുക്കുന്ന ഭീകര പ്രവർത്തനങ്ങൾ മതമൂല്യങ്ങൾക്ക് എതിരാണെന്നും ശ്രീലങ്കയിലും ന്യൂസിലാന്റിലും മറ്റ് ലോക രാജ്യങ്ങളിലും നടന്ന ക്രൂരതകൾ നടത്തിയവരെ ഒറ്റപ്പെടുത്തണമെന്നും ഇരകളോട് ലോക ജനത ഐക്യദാർഡ്യം പ്രഖ്യാപിക്കണമെന്നും സോളിഡാരിറ്റി സംസ്ഥാന കമ്മറ്റിയംഗം കെ.സി.അൻവർ അഭിപ്രായപ്പെട്ടു. ഐക്യ ദാർഢ്യ സദസ്സ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ശാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
ഡി.സി.സി. ജനറൽ സെക്രട്ടറി വിനോദ് പടനിലം, യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലം, എസ്.ഐ.ഓ. ജില്ലാ സെക്രട്ടറി പി.പി. അബ്ദുൽ വാഹിദ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി മുസ്‍ലിഹ് പെരിങ്ങോളം, എം.പി. ഫാസിൽ മാസ്റ്റർ എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഇ.പി. ഉമർ സ്വാഗതവും സെക്രട്ടറി ആസിഫ് കെ.എം. നന്ദിയും പറഞ്ഞു.