കുന്ദമംഗലം: ആളുകളുടെ പിൻബലമല്ല, ഉറച്ച ലക്ഷ്യമാണ് കാരുണ്യ പ്രവർത്തനത്തിന്റെ അളവുകോലെന്ന് നടനും സംവിധായകനുമായ ജലാൽ മാഗ്ന പറഞ്ഞു.സദയം ചാരിറ്റബിൾ ട്രസ്റ്റ് ഒമ്പതാം വാർഷികത്തിന്റെ ഭാഗമായി കുടുംബ സംഗമവും വാർഷിക ജനറൽ ബോഡിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയർമാൻ എം.കെ.രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. ടിബിഎസ് ഉടമ ബാലകൃഷ്ണ മാരാർ, പസഫിക് സ്റ്റോർ ഉടമ മധു , ഗ്രാമ പഞ്ചായത്തംഗം എം.വി.ബൈജു, കെ.പി. വസന്തരാജ്, ഹബീബ് കാരന്തൂർ , എം.പ്രമീള നായർ, യോഗാചാര്യൻ പി.വി.ഷേഗിഷ്, രവീന്ദ്രൻ കുന്ദമംഗലം, സർവ്വദമനൻ കുന്ദമംഗലം, കെ.എസ്.ഇ.ബി.അസി.എഞ്ചിനീയർ അജിത്കുമാർ, പി.ശിവപ്രസാദ്, വി.പി.സുരേഷ് കുമാർ, സദയം വയനാട് ജില്ലാ കോ-ഓർഡിനേറ്റർ കെ.കെ. ശശിധരൻ,പി.തങ്കമണി, സീനാ ഭായ്, എം.കെ.ഉദയകുമാർ, പി. തുളസിദാസ് എന്നിവർ സംസാരിച്ചു.അൽഹിന്ദ് ഗ്രൂപ്പുമായി ചേർന്നുള്ള കരിയർ ഗൈഡൻസ് പ്രോ ഗ്രാമിൽ ഫായിസ് ക്ലാസെടുത്തു. കലാപരിപാടികളും നടന്നു.
സ്നേഹമീകുപ്പായം, ജീവാമൃതം പദ്ധതികളുടെ ഭാഗമായി വസ്ത്ര, മരുന്ന് വിതരണവും നടന്നു.