കുന്ദമംഗലം: സഹസ്രാബ്ദങ്ങളായി നിരവധി പുണ്യാത്മാക്കളാല് പവിത്രീകരിക്കപ്പെട്ട കാരന്തൂര്‍ ഹര ഹര മഹാദേവ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. നൂറുക്കണക്കിന് ഭക്ത ജനങ്ങളുടെ സാനിദ്ധ്യത്തില്‍ ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ പത്മനാഭന് ഉണ്ണിനമ്പൂതിരിപ്പാട് കൊടിയേറ്റം നടത്തി. ഇന്ന് (ചൊവ്വ) വൈകുന്നേരം തൃക്കോവില്‍ മഹാവിഷ്ണു ഭഗവതി ക്ഷേത്രം, മാനത്താനത്ത് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം, ചെലവൂര്‍ പിലാഞ്ചേരി പൊയിലില്‍ ഭഗവതി കാവ് എന്നിവിടങ്ങളില്‍ നിന്നുള്ള ആഘോഷ വരവ് നടക്കും. രാത്രി ഒമ്പതരക്ക് പ്രശസ്ത പിന്നണി ഗായകന് അരുണ്‍ ഗോപനും പ്രശസ്ത പിന്നണി ഗായിക രോഷ്ണി രൂപേഷും നയിക്കുന്ന ഗാനമേളയും നടക്കും.