കുന്ദമംഗലം: ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ പി.ശിവദാസൻ നായർ തിരഞ്ഞെടുക്കപ്പെട്ടു യു.ഡി.എഫ് ധാരണ പ്രകാരം നിലവിലെ വൈ: പ്രസിഡണ്ട് മുസ്ലീം ലീഗിലെ കെ.വി.അബ്ദുറഹിമാൻ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത് ആകെയുള്ള 19 സീറ്റിൽ 10 യു.ഡി.എഫും 9 എൽ ഡി എഫ് അംഗങ്ങളാണ് ഉള്ളത് ബ്ലോക്ക് പ്രസിഡണ്ട് രമ്യ ഹരിദാസ് ആലത്തൂരിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ രാവിലെ തന്നെ കുന്ദമംഗലത്ത് എത്തിചേർന്നത് യു.ഡി.എഫിന് ആശ്വസമായി വരണാധികാരി എ.ഡി.സി പി.എം രാജീവ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു LDF ലെ രാജീവ് പെരുമൺ പുറയായിരുന്ന UDF ലെ ശിവദാസൻ നായർക്കെതിരെ മൽസരിച്ചത് .തുടർന്ന് നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട് രമ്യ ഹരിദാസ് ശിവദാസൻ നായർക്ക് സത്യവാചകം ചൊല്ലി കൊടുത്തു ശേഷം നടന്ന അനുമോദന യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് രമ്യ ഹരിദാസ് അധ്യക്ഷത വഹിച്ചു ഖാലിദ് കിളി മുണ്ട, പി.മൊയ്തീൻ മാസ്റ്റർ, മാധവദാസ്, ബാബു നെല്ലൂ ളി,വിനോദ് പടനിലം, ഒ.ഉസ്സയിൻ, ചോലക്കര മുഹമ്മദ് മാസ്റ്റർ, എം.പി.കേളുകുട്ടി, സിയ്യാലി, പി.ഷൗക്കത്തലി,എ.ടി.ബഷീർ, എൻ.പി.ഹംസ മാസ്റ്റർ ,എ.പി.സഫിയ, എ.കെ.ഷൗക്കത്തലി, എം.ബാബുമോൻ, സി.വി. സംജിത്ത്, രവി പനോളി, കെ.വി.അബ്ദുറഹിമാൻ, വിജി മു പ്രമ്മൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ, യു ..സി.ബുഷ്റ, അപ്പുക്കുഞ്ഞൻ, വി.എം.ശുഹൈബ് തുടങ്ങിയവർ സംസാരിച്ചു