കൽപ്പറ്റ: ആദിവാസി ഊരുകളിൽ സൗജന്യമായി സ്ഥിരം വസ്ത്രം നൽകുന്ന പദ്ധതിയുമായി സദയം ചാരിറ്റബിൾ ട്രസ്റ്റ്. സദയത്തിന്റെ സ്നേഹമീ കുപ്പായം പദ്ധതി പ്രകാരമാണിത്.ആദിവാസി കുടുംബങ്ങൾക്ക് ആവശ്യമായവർക്കെല്ലാം വസ്ത്രം നൽകുന്ന പദ്ധതിയുടെ ആദ്യഘട്ടം വയനാട്ടിലാണ്.അമ്പലവയൽ ഒഴലക്കൊല്ലി പുതിയപാടി പണിയ കോളനിയിൽ ഈ മാസം 24 ന് അമ്പലവയൽ കൃഷി വിഞ്ജാൻ കേന്ദ്ര റിട്ട. പ്രൊഫസർ ആൻറ് ഹെഡ് ഡോ.രാധമ്മ പിള്ള ഉദ്ഘാടനം ചെയ്യും.ഉച്ചകഴിഞ്ഞ് മൂന്നിനാണ് ചടങ്ങ്.
അടുത്ത ഘട്ടത്തിൽ പാലക്കാട്, മലപ്പുറം ജില്ലകളിലും പദ്ധതി നടപ്പാക്കും. ഇതിനായി ഓരോ ജില്ലയിലും പ്രത്യേകം കോ-ഓർഡിനേറ്റർമാരെ നിയോഗിക്കും. ഒമ്പതാം വർഷത്തിലേക്ക് കടക്കുന്ന സദയം അഞ്ച് വർഷം മുമ്പ് തുടങ്ങിയ പദ്ധതിയാണ് സ്നേഹമീ കുപ്പായം. ഉപയോഗിക്കാതെ വെച്ച നല്ല വസ്ത്രങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് നൽകുന്ന പദ്ധതിയാണ് സ്നേഹമീ കുപ്പായം.സംസ്ഥാനത്ത് പലയിടത്തും ഈ പദ്ധതി ഇപ്പോൾ നടപ്പാക്കുന്നുണ്ട്. വിവരങ്ങൾക്ക് ഫോൺ: 8714402520, 94956 142 55.