കുന്ദമംഗലം: കോഴിക്കോട്’.ലോക്സഭ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ.രാഘവന്റെ വിജയത്തിനായി യു.ഡി.എഫ് കുന്ദമംഗലം വ്യാപാരഭവനിൽപഞ്ചായത്ത്തല കൺവെൻഷനും കുന്ദമംഗലം ടൗണിൽ യു.ഡി.എഫിന്റെ ശക്തി വിളിച്ചോതുന്ന പ്രകടനവും നടത്തി. നാം അറിയുന്ന നമ്മെ അറിയുന്ന എം.കെ.രാഘവനെ വൻഭൂപരിപക്ഷത്തോടെ ജയിപ്പിക്കുന്ന തോടപ്പം കേന്ദ്രത്തിൽ ഒരു ഭരണമാറ്റം ഉണ്ടാകുകയും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുകയും ചെയ്താൽ എം.കെ.രാഘവനിലൂടെ നമ്മുടെ മണ്ഡലത്തിലും അസൂയവാഹകമായ മാറ്റം ഉണ്ടാക്കാൻ സാധിക്കുമെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത നിയോജക മണ്ഡലം മുസ്ലീം ലീഗ് ജനറൽ സിക്രട്ടറി ഖാലിദ് കിളി മുണ്ട പറഞ്ഞു യു.ഡി.എഫ് ചെയർമാൻ ബാബു നെല്ലുളി അധ്യക്ഷത വഹിച്ചു ഡി.സി.സി ജനറൽ സിക്രട്ടറി ദിനേഷ് പെരുമണ്ണ മുഖ്യ പ്രഭാഷണം നടത്തി യു സി രാമൻEXMLA,കൺവീനർ ഒ. ഉസ്സയിൻ, വിനോദ് പടനിലം, എ.ടി.ബഷീർ, എം.പി.കേളുകുട്ടി, കെ.പി.കോയ, പി.ഷൗക്കത്തലി, പി.സി.കരീം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിൽ, ഐസക് മാസ്റ്റർ, എ.പി.സഫിയ, അരിയിൽ അലവി, രജനി തടത്തിൽ, പി. മമ്മികോയ, മറുവാട്ട് മാധവൻ, ശിവദാസൻ നായർ, എ.കെ.ഷൗക്കത്തലി, സുഹറ സലാം, സി.വി. സംജിത്ത്, എം ബാബുമോൻ, ഒ.സലീം, ടി.കെ.ഹിതേഷ് കുമാർ, ഭക് തോത്തമൻ ,എം .ധനീഷ് ലാൽ, ടി.കെ.ഹിതേഷ് കുമാർ, എൻ.എം യൂസുഫ്, ഷാജി പുൽക്കുന്നുമ്മൽ സംസാരിച്ചു. ഒ.ഉസ്സയിൻ ( ചെയർമാൻ) ബാബു നെല്ലൂളി (കൺവീനർ) പി.ഷൗക്കത്തലി (ട്രഷറർ) എന്നിവർ ഭാരവാഹികളായി 1001 അംഗ കമ്മറ്റി രൂപീകരിച്ചു