കുന്ദമംഗലം: പുതിയ ബസ് സ്റ്റാൻറിലെ ഓട്ടോ ബേ ഇന്റർലോക്ക് പതിക്കുന്നതിന്റെ മറവിൽ നൂറ് കണക്കിന് ഓട്ടോറിക്ഷകൾ പുതിയ ബസ്റ്റാന്റ് കയ്യേറി ഓട്ടോബേനിർമ്മാണം പൂർത്തീകരിച്ച് കിട്ടുന്നത് വരെ ഈ സ്ഥിതുടരുമെത്രെ? ഇതു മുലം ബസുകൾ സ്റ്റാന്റിൽ കയറ്റുന്നതിനും തിരിച്ച് പോകുന്നതിനും പ്രയാസം സൃഷ്ടിക്കുന്നതായി ബസ്സുടമകളും പരാതി പറയുന്നു ഇപ്പോൾ തന്നെ സ്റ്റാന്റിന്റെ നല്ലൊരു ഭാഗം ഇവർ കയ്യടക്കി വെച്ചിരിക്കയാണ് ദേശീയ പാതയിൽ പുതിയ ലൈനിട്ട് അവിടെയും ഓട്ടോ പാർക്കിംഗ് തുടങ്ങിയിട്ടുണ്ട് ഗ്രാമപഞ്ചായത്ത് അധികൃതരും പോലീസും ഇവരുടെ കയ്യേറ്റം കണ്ടില്ലെന്ന് നടിക്കുന്നതിൽ നാട്ടുകാർക്കും യാത്രക്കാർക്കും തൊട്ടടുത്ത വ്യാപാരികൾക്കും പരാതി ഉണ്ട്