കുന്ദമംഗലം: കോഴിക്കോട് താലൂക്കിലെ കുരുവട്ടൂർ വില്ലേജിലെ തയ്യുളളതിൽ ചന്ദ്രന് സർക്കാറിന്റെ പ്രളയ ദുരിതാശ്വസ നിധിയിൽ നിന്നും വഴിവിട്ട നടപടിയിലൂടെ നാല് ലക്ഷം രൂപ അനുവദിച്ചത് തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മറ്റിയംഗം തൂമ്പറ്റ ഭാസ്കരൻ വാർത്താ സമ്മേളനത്തിൽ ആവശ്യപെട്ടു തുക കൈപ്പറ്റിയചന്ദ്രൻ വെള്ളപ്പൊക്കത്തിൽ നാഷ നഷ്ടം ഉണ്ടാകാത്ത വ്യക്തിയാണ് പുഴ നിരപ്പിൽ നിന്നും മുപ്പത് മീറ്റർ ഉയരത്തിൽ ആണ് താമസിക്കുന്നത്.വിവരം അറിഞ്ഞ ഉടനേ ബന്ധപ്പെട്ടവർക്കും ഗ്രാമസഭക്കും പരാതി നൽകിയതായും നേതാക്കൾ പറഞ്ഞു വില്ലേജ് ഓഫീസർ തഹസിൽദാർ ഓഫീസിൽ നിന്നും ലഭിച്ച ലിസ്റ്റ് ഇടതു മുന്നണി ഭരിക്കുന്ന കുരുവട്ടൂർ ഗ്രാമപഞ്ചായത്തിന് കൈമാറുകയായിരുന്നുവെന്നും ഇവർ പറഞ്ഞു ആദ്യ ഗഡുവായ95100 ചന്ദ്രന്റെ ഭാര്യ ശ്രീജയുടെ അക്കൗണ്ടായ കുരുവട്ടൂർ മലബാർ ഗ്രാമീണ ബേങ്കിലെ 40 1891002011 12 അക്കൗണ്ടിൽ വരവ് വന്നതായും പറയുന്നു വാർത്താസമ്മേളനത്തിൽ കെ.എം ചന്ദ്രൻ ,സുനിൽ കുമാർ, ശ്രീനിവാസൻ നായർ തുടങ്ങിയവരും പങ്കെടുത്തു