കുന്ദമംഗലം: മാസങ്ങൾക്ക് മുമ്പ് സ്ഥലം എം.എൽ എ പി.ടി.എ റഹീം മുൻകൈ എടുത്ത് നവീകരിച്ച ചേരിഞ്ചാൽ റോഡിൽ രൂപപെട്ട കുഴികൾ നികത്തി റീ ടാറിംഗ് നടത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട് യു.ഡി.എഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ജപ്പാൻ കുടിവെള്ള പൈപ്പ് ലൈൻ ടാറിംഗിന് മുമ്പ് റോഡ് വെട്ടി പൊളിച്ച് പൂർത്തീകരിച്ചിരുന്നെങ്കിലും മിക്ക ഭാഗത്തും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് കണ്ടിട്ടും അത് നന്നാക്കാതേയാണ് കരാർ എടുത്ത നാഥ് കൺസ്ട്രക്ഷൻ അധികൃതർ റീ ടാറിംഗ് നടത്തിയതെന്നും നാട്ടുകാർ ആരോപിക്കുന്നു ,ഇതു വഴി മിക്ക ദിവസവും യാത്ര ചെയ്യുന്ന എം.എൽ എ റഹീമും സംഭവം കണ്ടില്ലെന്ന് നടിച്ചെന്നും പരിസരത്തുകാർ കുറ്റപ്പെടുത്തി ഉപരോധസമരം ഡി.സി.സി.സിക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു, അഡ്വ: ഷെമീർ കുന്ദമംഗലം അധ്യക്ഷത വഹിച്ചു അസീസ് ചേരിഞ്ചാൽ, വി.കെ രാഘവൻ, അൻഫാസ്, അശോകരാജ്, റെജിൻ ദാസ് , ഹാരിസ്, ഫ്രാൻസിസ്, പ്രമോദ്, അശ്റഫ് ,സൽമാൻ, മൊയ്തീൻ കുട്ടി, പ്രഭാകരൻ, ഹസ്സൻ പടിയാട്ട് തുടങ്ങിയവർ സംസാരിച്ചു