കുന്ദമംഗലം: സിഎംമഖാമിനടുത്ത ലോഡ്ജിൽ പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പള്ളി ഇമാം അറസ്റ്റില്‍. കോഴിക്കോട് ഗാന്ധി റോഡിലെ പള്ളിയിലെ ഇമാം നിലമ്പൂര്‍ രാമന്‍കുത്ത് ചോനാരി അബ്ദുല്‍ ബഷീര്‍ (47) നെയാണ് കുന്ദമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജീവ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥലത്തെ സമീപത്തുള്ളള പെൺകകുട്ടിയെയാണ് ഇയാള്‍ മടവൂര്‍ സിഎം മഖാമില്‍ നേര്‍ച്ചയുണ്ടെന്ന് പറഞ്ഞ് മഖാമിന് സമീപമുള്ള ലോഡ്ജില്‍ എത്തിക്കുകയായിരുന്നു. കുട്ടിയേയും കൊണ്ട് ലോഡ്ജില്‍ മുറിയെടുത്ത ഇയാളേയും മുഖം മൂടിയ കുട്ടിയെയും കണ്ട നാട്ടുകാര്‍ സംശയത്തെ തുടര്‍ന്ന് കുന്ദമംഗലം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധന നടത്തിയതിനെ തുടര്‍ന്ന് കുട്ടിയേയും ഇമാമിനെയും ഒരു മുറിയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി കുട്ടി പോലീസിന് മൊഴി നല്കി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് പോക്സോ കോടതിയില്‍ ഹാജരാക്കും