കുന്ദമംഗലം: ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ പുറത്തോട്ടുകണ്ടി ജയലക്ഷ്മിക് വേണ്ടി വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നിർമിച്ച കാരുണ്യഭവനത്തിന്റെ താക്കോൽ വാർഡ് മെമ്പർ ഷമീന വെള്ളക്കാട്ട് കുടുംബത്തിന് നൽകി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് കിളി മുണ്ട മുഖ്യാഥിതി ആയിരുന്നു.
നിർമാണ പ്രവർത്തി പൂർത്തീകരിക്കുവാൻ കഠിന പ്രയത്നം നടത്തിയ കൂട്ടുമൂച്ചിക്കൽ മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു.
രാഘവൻ നായർ അധ്യക്ഷ വഹിച്ചു .ഒ.ഹുസൈൻ,ഇ.കെ .ഹംസഹാജി,ഷിഹാബ്റഹ്മാൻ,തുടങ്ങിയവർ ചടങ്ങിൽ ആശംസ അർപ്പിച്ചു.വാർഡ് വികസന സമിതി കൺവീനർ എൻ.പി.അബ്ദുൽ ഗഫൂർ സ്വാഗതവും വാസു കെ.എം നന്ദിയും പറഞ്ഞു. ഫോട്ടോ അടിക്കുറിപ്പ്: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ ഷമീന വെള്ളക്കാട്ടിന്റെ നേതൃത്വത്തിൽ നിർമ്മിച്ച കാരുണ്യ വീടിന്റെ താക്കോൽ മെമ്പർ കുടുംബത്തിന് കൈമാറുന്നു