കുന്ദമംഗലം :ഗ്രാമ പഞ്ചായത്ത് മുൻ സുപ്രണ്ടിനെതിരെ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു ദേശീയപാതയോരത്ത് വെച്ച് വിവിധ ആവശ്യങ്ങൾക്കായി യാത്രക്കായി എത്തിയ ജനക്കൂട്ടത്തിനിടയിലേക്ക് ചെന്ന് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാഹചര്യം ഉണ്ടാക്കിയതിന് ഒരു കേസും ഗ്രാമ പഞ്ചായത്ത് പ്രഥമവനിത കൂടിയായ പ്രസിഡണ്ട് ഷൈജ വളപ്പിലിനെ സ്ത്രീ ത്വത്തെ അപമാനിക്കും വിധം പൊതുജനങ്ങൾക്ക് മുമ്പിൽ നിന്നും അസഭ്യം പറഞ്ഞതിനും മറ്റുമായി ഒരു കേസും എടുത്തതായി പോലീസ് അറിയിച്ചു യു.ഡി.എഫിന്റെ രണ്ട് മെമ്പർമാർക്ക് പരിക്ക് പറ്റിയതിന്റെ പരാതിയിൽ നാളെ ഒരു കേസ് കൂടി എടുക്കുമെന്ന് അറിയുന്നു