കുന്നമംഗലം: ജാമിഅ മര്‍കസിലെ അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസില്‍ നിന്ന് പതിനാറ് വിദ്യാര്‍ത്ഥികള്‍ കൂടി വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. ഈ അദ്ധ്യായന വര്‍ഷത്തില്‍ നാല്‍പതു പേരാണ് ഇതുവരെ ഹാഫിളുകളായത്. സ്ഥാപനത്തില്‍ നടന്ന ‘നൂറെ ഖിതാം’ ചടങ്ങിൽ പണ്ഡിതരുടേയും അധ്യാപകരുടേയും കുടുംബാംഗങ്ങളുടേയും നിറസാന്നിദ്ധ്യത്തിലാണ് ഇവർ ഖുർആൻ മനപ്പാഠം പൂര്‍ത്തീകരിച്ചത്. അബ്ദുല്‍ കരീം കൈപ്പമംഗലം, ഫാരിസ് തിരുവമ്പാടി, അമീന്‍ പുള്ളന്നൂര്‍, യൂനുസ് എടക്കര, വാസില്‍ അലി മുട്ടാഞ്ചേരി, സഈദ് പരപ്പന്‍പൊയില്‍, അഖ്ദസ് പൂളപ്പൊയില്‍, അഫ്‌സല്‍ പെരുമ്പിലാവ്, നിഹാല്‍ വൈത്തിരി, ത്വാഹാ ഉവൈസ് ആക്കോട്, ഡാനിഷ് കരിപ്പൂര്‍, അല്‍ത്വാഫ് കുരുവട്ടൂര്‍, മഹ്ബൂബ് തരുവണ, സ്വാലിഹുദ്ദീന്‍ പൊന്മള, മിദ്‌ലാജ് കല്‍പ്പറ്റ, അമീന്‍ മയ്യില്‍ എന്നീ ഹാഫിളുകളെ ചടങ്ങിൽ അനുമോദിച്ചു. സമസ്ത സെക്രട്ടറി കാന്തപുരം എ. പി. മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. കട്ടിപ്പാറ അഹ് മദ് കുട്ടി മുസ്ലിയാര്‍ പ്രാർത്ഥന നടത്തി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഹാഫിള് ജരീര്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ഖാരിഅ് ഹനീഫ് സഖാഫി, ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, ഖാരിഅ് ബശീര്‍ സഖാഫി സംസാരിച്ചു. ഹാഫിളായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ഉപഹാരം നൽകി. ഹഫിള് അബുല്‍ ഹസന്‍ സഖാഫി സ്വാഗതവും ഹാഫിള് അനീസ് സഖാഫി നന്ദിയും പറഞ്ഞു.
ഫോട്ടോ: മർകസിൽ നിന്ന് ഹാഫിളുകളായ വിദ്യാർത്ഥികൾ