മാവൂർ: ഗ്രാമ പഞ്ചായത്തിന് 2019-20 വർഷം 1,81,57,634 രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റ്. വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ് അവതരിപ്പിച്ച ബജറ്റിൽ 24,34,31,500 രൂപ വരവും 23,17,23,117 രൂപ ചെലവും പ്രതീക്ഷിക്കുന്നു.
ഭവന നിർമാണത്തിന് 1,50,80,200 രൂപയും കൃഷിക്കും അനുബന്ധമേഖലക്കും 31,86,056 രൂപയും വകയിരുത്തി. മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനും 52,52,500 രൂപയും കുടിവെള്ളം, ശുചിത്വം, മാലിന്യ സംസ്കരണം എന്നിവക്ക് 26,50,000 രൂപയും ശിശു, വനിതാക്ഷേമം എന്നിവക്ക് 37,30,000 രൂപയും ആരോഗ്യത്തിന് 20 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്. വിദ്യാഭ്യാസമേഖലക്ക് 18,54,000 രൂപയും സാമൂഹിക ക്ഷേമത്തിന് 36,75,000 രൂപയും സദ്ഭരണത്തിന് 60,29,223 രൂപയും പശ്ചാത്തലമേഖലക്ക് 4,94,90,300 രൂപയും പട്ടികജാതി വികസനത്തിന് 32,80,000 രൂപയും വകയിരുത്തി. ബജറ്റ് സംബന്ധിച്ച വിശദമായ ചർച്ച ഫെബ്രുവരി 25ന് നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് അധ്യക്ഷത വഹിച്ചു.