കുന്ദമംഗലം: ടൗണിലെ അഴുക്ക് ചാലിലേക്ക് വലിയ പൈപ്പുകൾ സ്ഥാപിച്ച് ലോഡ്ജുകളിലെയും ഹോട്ടൽ, വ്യാപാര സ്ഥാപനങ്ങൾ എന്നിവടങ്ങളിലെയും മാലിന്യം തിരിച്ച് വിട്ടതിനെതിരെ ശക്തമായ നടപടി ആവശ്യപെട്ട് റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് പ്രതിഷേധവുമായി എത്തി പരിഹാരവുമായി മടങ്ങി പ്രതിഷേധക്കാരെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെയും സിക്രട്ടറിയുടെയും അഭാവത്തിൽ വൈ: പ്രസിഡണ്ട് കെ.പി.കോയ, ആരോഗ്യ വിദ്യഭ്യാസ ചെയർപേഴ്സൺ ടി.കെ.സൗദ, പഞ്ചായത്ത് മെമ്പർമാരായ ടി.കെ.സീനത്ത്, എം.ബാബുമോൻ എം.വി.ബൈജു എന്നിവരുടെ നേതൃത്വത്തിൽ മീറ്റിംഗ് ഹാളിൽ വിളിച്ചു ഇരുത്തി പരാതി കേൾക്കുകയും എത്രയും പെട്ടെന്ന് ഇത്തരം സ്ഥാപനങ്ങൾ സ്ഥാപിച്ച പൈപ്പുകൾ നശിപ്പിച്ച് അവിടെ സിമന്റിൽ പോയന്റ് ചെയ്യാനും മേലിൽ ആവർത്തിക്കാതിരിക്കാൻവൻ തുക പിഴ ചുമത്താനും തീരുമാനമായി. നാട്ടുകാർക്കൊപ്പം സ്ഥലം സന്ദർശിക്കുകയും ചെയ്തു ഇതോടെ പ്രതിഷേധക്കാർ മടങ്ങി. റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ രാജൻ പാറപുറത്ത് ,കുഞ്ഞിമൊയ്തീൻ, പൊതുപ്രവർത്തകരായ ഐ.മുഹമ്മദ് കോയ, നാസർ കുറ്റിക്കാട്ടിൽ ചർച്ചയിൽ പങ്കെടുത്തു