കുന്ദമംഗലം:ദുബൈ കെ എം സി സി പ്രതിമാസ ഭക്ഷ്യ വിതരണ പദ്ധതിയായ കൈത്താങ്ങ് നിയോജക മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഖാലിദ് കിളി മുണ്ട ഉദ്ഘാടനം ചെയ്തു.നിർദ്ദനരായ 30 കുടുംബങ്ങൾക്ക് 20 കിലോ ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്.പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് ഒ. ഉസ്സൈയിൻ അദ്ധ്യക്ഷത വഹിച്ചു.പി മമ്മിക്കോയ, കണിയാറക്കൽ മൊയ്തീൻകോയ, എം ബാബുമോൻ, എൻ അഹമ്മദ്, എൻ.എം യൂസുഫ്, സിദ്ധീഖ് തെക്കയിൽ, അഷ്റഫ് പി, ഐ മുഹമ്മദ് കോയ, ടി കബീർ, വി പി സലീം എന്നിവർ സംസാരിച്ചു.