കുന്നമംഗലം : ഒരു വർഷത്തിലധികമായി കുന്നമംഗലത്തും പരിസര പ്രദേശങ്ങളിലും മാഞ്ഞു പോയ സീബ്രാ ലൈൻ നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ചു വെൽഫെയർ പാർട്ടി പ്രവർത്തകർ മനുഷ്യ സീബ്രാലൈൻ നിർമ്മിച്ചു. ഗതാഗതകുരുക്കിൽ പൊറുതിമുട്ടുന്ന കുന്നമംഗലം അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും റോഡ് മുറിച്ചു കടക്കുക എന്നത് അതി സാഹസികമാണ്. അധികൃതരുടെ തുടർച്ചയായ അവഗണയിൽ പ്രതിഷേധിച്ചാണ് മനുഷ്യ സീബ്രാലൈൻ നിർമ്മിക്കാൻ വെൽഫെയർ പാർട്ടി തീരുമാനിച്ചത്.
മനുഷ്യ സീബ്രാലൈൻ വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കെ.സി. സലീം, എം.പി. അഫ്സൽ, ടി. കരീം,എൻ.കെ. സുബ്രഹ്മണ്യൻ, പി.പി. നിസാർ, എം.സി. മജീദ് എന്നിവർ നേതൃത്വം നൽകി. കെ. സുബൈർ സ്വാഗതവും കെ.കെ. അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു.