കുന്ദമംഗലം :ഗ്രാമപഞ്ചായത്ത്ഭരിക്കുന്ന യു ഡി ഫ് ഭരണസമിതിയുടെ പ്രവര്‍ത്തനം പോതുജനതിനിടയില്‍ മോശമായി ചിത്രീകരിക്കാനും വരുന്ന തദ്ദേശ തെരഞ്ഞുടുപ്പില്‍ യു ഡി ഫ് വിരുദ്ധ തരംഗം ഉണ്ടാക്കുന്നതിനായി എല്‍ ഡി ഫി ലെ ചില ഉന്നതരും ഗ്രാമപഞ്ചായത്ത് സിക്രടറിയും തമ്മില്‍ രഹസ്യ ഗൂഡാലോചന നടന്നതായി മാക്കൂട്ടം ന്യുസിനു വിവരം ലഭിച്ചു ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭിക്കുന്ന കെട്ടിട നിര്‍മ്മാണ പ്ലാന്‍ അപേക്ഷയടക്കം മാസങ്ങളോളം വൈകിക്കുന്നതും പല അപേക്ഷകളും ഓഫീസില്‍ നിന്നും കാണാതാകുന്നതും ഇതിന്‍റെ ഭാഗമാണന്നാണ് പറയപെടുന്നു ഗ്രാമപഞ്ചായത്ത് ഈയിടെ ടെണ്ടെര്‍ നല്‍കിയ വെളിച്ചം വിപ്ലവം പദ്ധധിയില്‍ ഗ്രാമപഞ്ചായത്ത് എല്ലാ വാര്‍ഡുകളിലും സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റ് മിക്കതും കത്താതായതിനെതിരെ ഉഷ ലൈറ്റ് കമ്പനി ക്കെതിരെ പരാതി നല്‍കാത്തത് എഗ്രിമെന്റ് വെയ്ക്കാത്തത് മൂലമാണന്നും പറയുന്നു മാത്രമല്ല ഭരണ സമിതിയെ നോക്ക് കുത്തിയാക്കി ഇനി ഒരരിയീപ്പു ഉണ്ടാകുന്നത് വരെ പ്ലാന്‍ ,പെര്‍മിറ്റ് തുടങ്ങിയ ഒരു അപേക്ഷയും വാങ്ങില്ല എന്ന് സിക്രടറി നോട്ടിസ് പതിച്ചതും കാണാം ഭരണ സമിതി അംഗങ്ങള്‍ പോയിട്ട് പ്രസിഡണ്ട് പോലും ഈ തീരുമാനം അറിഞിട്ടില്ല. സിക്രടറി ഇരിക്കുന്ന റൂമിന്‍റെ വാതില്‍ ആള്‍ അകത്ത്ണ്ടെങ്കിലുംപുറമേ അടചിടുന്നതും പതിവാണ് പലരും കാര്യം സാധിക്കണമെങ്കില്‍ ഓഫീസിനകത്ത് സ്റ്റാഫിനായി ഉള്ള വഴിലൂടെ വന്ന് കാണേണ്ടത് പോലെ കണ്ടാല്‍ കാര്യങ്ങള്‍ വേഗത്തിലാകും ഇല്ലെങ്കില്‍ കാര്യം കട്ടപൊക കുന്ദമംഗലത്തെ ഡ്രൈനെജിലേക്ക് ലോഡ്ജ്കളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും മലിന ജലം തിരിച്ചുവിട്ടത് ശ്രദ്ധയില്‍ പെട്ടിട്ടും ഒന്ന് സ്ഥലം സന്ദര്‍ശിക്കാന്‍ പോലും ഈ സിക്രടറി തയ്യാറാകാത്തത് ശ്രധിക്കപെടെണ്ടാതാണ്