കുന്ദമംഗലം: രോഗം കൊണ്ട് വിഷമിക്കുന്നവരെ സഹായിക്കാനും ആവശ്യമായ ചികിത്സ നൽകാനും എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് പാണക്കാട് സയ്യിദ് സാദിഖ് അലിശിഹാബ് തങ്ങൾ പറഞ്ഞു കുന്ദമംഗലത്ത് പഞ്ചായത്ത് മുസ്ലീം ലീഗ് നിർമ്മിക്കുന്ന ശിഹാബ് തങ്ങൾ ഫൗണ്ടേഷന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ .കുന്ദമംഗലത്ത് ഒരു നല്ല ആശുപത്രിയില്ലാത്ത പോരാഴ്മയും ആവശ്യകതയും മനസ്സിലാക്കി ഇതിനായി മുമ്പിട്ടിറങ്ങിയ കമ്മറ്റിയുടെ പ്രവർത്തനം ശ്ലാഘനീയമാണെന്നും അദേഹം പറഞ്ഞു ചെയർമാൻ യു.സി.രാമൻ എക്സ് എം.എൽ എ അധ്യക്ഷത വഹിച്ചു

ശിഹാബ് തങ്ങൾ ഫൗണ്ടേഷന്റെ ആദ്യ ഫണ്ട് കാരന്തൂർ മഹല്ല് പ്രസിഡണ്ടും മുസ്ലീം ലീഗ് നേതാവുമായ എൻ.ബീരാൻ ഹാജിയിൽ നിന്നും രണ്ട് ലക്ഷം രൂപ സ്വീകരിച്ചു കൊണ്ട് തങ്ങൾ നിർവ്വഹിച്ചു.24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, മെഡി. ലാബ്, എക്സറേ യൂനിറ്റ് എന്നിവ ഉൾകൊള്ളുന്ന സൗധത്തിൽ നിരാലംബർക്ക് സൗജന്യ ചികിത്സ നൽകുന്നതാണ് നിരവധി നേതാക്കളും പ്രവർത്തകരും ചടങ്ങിൽ വെച്ച് പതിനായിരം രൂപയുടെ ആജീവാനന്തമെമ്പർഷിപ്പും തങ്ങളിൽ നിന്നും സ്വീകരിച്ചു.ആഷിക് അലി ഖിറാഅത്ത് നടത്തി ജന: കൺവീനർ ഒ.ഉസ്സയിൻ, ഖാലിദ് കിളി മുണ്ട, അരിയിൽ മൊയ്തീൻഹാജി, കെ.പി.കോയ, എൻ.പി ഹംസ മാസ്റ്റർ, അരിയിൽ അലവി, പി. മമ്മിക്കോയ,യൂസുഫ് പടനിലം, കെ.എം.എ.റഷീദ്, എ.കെ.ഷൗക്കത്തലി, മൊയ്തീൻകോയ കണിയാറക്കൽ, സി.അബ്ദുദുൽ ഗഫൂർ, കെ.മൊയ്തീൻ, യു.സി.മൊയ്തീൻകോയ, എം.ബാബുമോൻ, കെ.എം.അഹമ്മദ്, വി.പി.സലീം, പി.ഹസ്സൻ ഹാജി, ഇ കെ.ഹംസ ഹാജി, , എൻ.എം യൂസുഫ്, എ.പി.സഫിയ, ടി.കെ.സീനത്ത്, പി.കൗലത്ത്, അശ്റഫ് പുൽപറമ്പിൽ, പി.പി.ഇസ്മായിൽ,ടി.എം.സി.അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു