കുന്ദമംഗലം : കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ 23 വാർഡുകളിൽ നിന്നും സ്വയം സന്നദ്ധരായി വന്ന 130 പേർക്ക് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ രാജീവ് സേവാഘർ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകളേയും ബന്ധിപ്പിച്ചു കൊണ്ടുള്ള സമഗ്രപാലീയേറ്റീവ് ഇടപെടലുകൾക്കുള്ള ഒരു തുടക്കമാണ് ഈ പരിശീലനമെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷൈജ വളപ്പിൽ പറഞ്ഞു .ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ടി.കെ സൗദ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ , ജന പ്രതിനിധികളായ വിനോദ് പടനിലം, സുനിത, സനില കുമാരി, ഷീജ പി പി, സീനത്ത്, ബാബുമോൻ,സുധീഷ് കുമാർ, ബൈജു, ഷൗക്കത്ത്, പബ്ലിക് ഹെൽത്ത് നഴ്സ് ഗിരിജ എ സി , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.എൻ രജിത് കുമാർ, എന്നിവർ സംസാരിച്ചു .
ക്ലാസുകൾക്ക് പാലിയേറ്റീവ് മലപ്പുറം ജില്ലാ കോഡിനേറ്റർ ശ്രീ. എ.കെ.അബ്ദുൾ കരീം, മെഡിക്കൽ ഓഫീസർ Drചിത്ര PV , ഹെൽത്ത് ഇൻസ്പെക്ടർ സി.പി സുരേഷ് ബാബു , പാലിയേറ്റീവ് നഴ്സുമാരായ ഷമീറTH, സമീഹ, സബിദ എന്നിവർ ക്ലാസുകൾ എടുത്തു .