SBI CDMൽ ക്യാഷ് ഡെപ്പോസിറ്റ് ചെയ്ത നിരവധി പേർക്ക് അടച്ച തുക വരവ് വന്നില്ലെന്ന് പരാതി കോഴിക്കോട്: കഴിഞ്ഞ മാസം 31 ന് SBI എ.ടി.എം സി.ഡി.എം മിഷ്യൻ വഴി തുക ഡിപ്പോസിറ്റ് ചെയ്ത നിരവധി പേർക്ക് തുക ഇനിയും അക്കൗണ്ടിൽ വരവ് വന്നിട്ടില്ലെന്ന് പരാതി ഉയർന്നു കോഴിക്കേട് സിറ്റിയിലെ കെ .ടി.സിക്ക് മുമ്പിലെതും, നടക്കാവിലെതും, മെഡിക്കൽ കോളേജിലേയും, കൊടുവള്ളിയിലേതും തകരാറിലാണന്ന് മുന്നറിയിപ്പ് ഉണ്ടെങ്കിലും ഈസ്റ്റ്ഹിൽ ബ്രാഞ്ചിലും REC എൻ.ഐടി ബ്രാഞ്ചിലും കസ്റ്റമേഴ്സിന് ഈ സംവിധാനം ഉപയോഗപെടുത്താമായിരുന്നു എന്നാൽ ഈ രണ്ട് സ്ഥലങ്ങളിലാണ് 31ന് 8-20നും 11.20നും ഉള്ളിലായി അടച്ചവർക്കാണ് ബുദ്ധിമുട്ടായത് ഉടൻ SBI യുടെ ഓൺലൈൻ കംപ്ലയിന്റ് വഴി പരാതി നൽകിയപ്പോൾ പിറ്റേ ദിവസം അടച്ചബാങ്കിൽ ചെന്നാൽ പരിഹാരമുണ്ടാകുമെന്ന് അറിയില്ലെങ്കിലും തുക ലഭിക്കാനാവശ്യമായ നടപടി ഉണ്ടായില്ല പരിശോധിച്ച് അക്കൗണ്ടിൽ തുക വരവ് വരാൻ കാത്തിരിക്കൂ എന്ന മറുവടിയാണ് ഇരു ബാങ്ക് അസി: മാനേജർമാർ അറിയിച്ചത്