കുന്ദമംഗലം: വ്യാപാരി വ്യവസായി സമിതി മേഖല സമ്മേളനം സംസ്ഥാന ജോയന്റ് സെക്രട്ടറി എസ് ദിനേശ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് സി.എം ബൈജു അധ്യക്ഷത വഹിച്ചു.കേരള മദ്രസ്സ അദ്ധ്യാപക ടീച്ചേർസ് വെൽഫെയർ ബോഡ് ചെയർമാനായി നിയമിതനായ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുൾ ഗഫൂറിന് യോഗത്തില്‍ സ്വീകരണം നൽകി .മേഖലാ സെക്രട്ടറി വിജയൻ റിപ്പോർട്ടും ജില്ലാ സിക്രട്ടറി സി.കെ വിജയൻ സംഘടനാ റിപ്പോർട്ടുംഅവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിമാരായ എ.പി ദേവദാസൻ, ടി. മരക്കാർ, കമ്മിറ്റി മെമ്പർമാരായ, ഒ വേലായുധൻ, വി.കെ ജയൻ, വനിതാ വിംഗ് മേഖല സെക്രട്ടറി സുവിത സജിത്ത് എന്നിവർ പ്രസംഗിച്ചു. അടിക്കടി ഉണ്ടാകുന്ന അനാവശ്യ ഹർത്താലുകൾ വ്യാപാപമേഖലയെ തളർത്തുമെന്നും, വാടക കുടിയാൻ നിയമം ഉടൻ നിയമസഭ പാസ്സാക്കണമെന്നും, കുന്ദമംഗലത്തെ ഗതാ ഗതകുരുക്കിന് പരിഹാഹരം കാണണമെന്നും പി രാജൻ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബഷീർ സോനൂസ് സ്വാഗതവും ഷൈനിബ ബഷീർ നന്ദിയും പറഞ്ഞു. പുതിയ മേഖല ഭാരവാഹികളായി ടി വിജയന് (പ്രസിഡണ്ട്) ബഷീര്‍ സോനൂസ്, ഷൈനിബ, പി രാജന്, വി അശോകന്, (വൈസ് പ്രസിഡണ്ടുമാര്‍), സി.എം ബൈജു (സെക്രട്ടറി), ഒ വേലായുധന്, എ.പി മുരളീധരന്, സുവിത സജിത്ത് (ജോയന്റ് സെക്രട്ടറിമാര്‍), ജയപ്രകാശന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.