കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് ബസ്റ്റാന്റിന്റെ മുമ്പിൽ കോഴിക്കോട് ഭാഗത്തേക്ക് ബസ് കാത്ത് നിൽക്കുന്ന ഭാഗത്ത് നിർമ്മിച്ച സ്വകയറിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച ഗാന്ധി പ്രഥിമ എടുത്ത് മാറ്റി ഈ മാസം 26 ന് കുന്നമംഗലത്ത് നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് ഗാന്ധി പ്രഥിമ സ്ഥാപിച്ചെതെന്നും അതിന് ശേഷം എടുത്തു മാറ്റുമെന്നും പ്രസിഡണ്ട് ബാബു നെല്ലൂ ളി അറിയിച്ചിരുന്നു
എന്നാൽ ഇതു സംബന്ധിച്ച് മാക്കൂട്ടം ന്യൂസ് വാർത്തപുറത്ത് വിട്ടതോടെ യു.ഡി.എഫ് പ്രവർത്തകർക്കിടയിൽ വിഷയം ചർച്ചയാകുകയും ഭരിക്കുന്ന പാർട്ടിക്കാർ തന്നെ പെർമിഷനില്ലാതെ ഇത്തരം കാര്യങ്ങൾ ചെയ്താൽ മറ്റുള്ളവരും ഇത്തരം സ്തൂപങ്ങൾ വെയ്ക്കാൻ സാധ്യതയുണ്ടെന്നും കണ്ടെത്തലിനെ തുടർന്നാണ് സ്തൂപം മാറ്റിയത് എന്നാൽ ഗ്രാമപഞ്ചായത്ത് അനുമതിയോടെ ഗാന്ധി പ്രഥിമ സ്ഥാപിക്കാൻ കഴിയുമോ എന്നും ചിലർ ആലോചിക്കുന്നുണ്ട്